city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പണി തീര്‍ന്നില്ല, താമസം തുടങ്ങിയിട്ടുമില്ല; വീടിന് വൈദ്യുതി ബില്ലായി വന്ന തുക കണ്ട് ഗൃഹനാഥ ഞെട്ടി

ബദിയടുക്ക: (www.kasargodvartha.com 18.09.2018) പണി തീര്‍ന്നില്ല, താമസം തുടങ്ങിയിട്ടുമില്ല. എന്നിട്ടും വീടിന് വൈദ്യുതി ബില്ലായി വന്ന തുക കണ്ട് ഗൃഹനാഥ ഞെട്ടി. 6068 രൂപയാണ് വൈദ്യുതി ബില്ലായി വന്നത്. ബെളിഞ്ച ഭൂതാളഗദ്ദെയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ജിഷ മാത്യുവിനാണ് ഇത്രയധികം രൂപയുടെ വൈദ്യുതി ബില്ല് ലഭിച്ചത്. ആറു മാസം മുമ്പാണ് ജിഷയുടെ വീടിന് വൈദ്യുതി കണക്ഷന്‍ കിട്ടിയത്.

നേരത്തേ 130 രൂപ, 181 രൂപ എന്നിങ്ങനെയായിരുന്നു ബില്ലുകള്‍ വന്നത്. എന്നാല്‍ ഇത്തവണ 6068 രൂപ വൈദ്യുതി ബില്ലായി വന്നത് ജിഷയെ ശരിക്കും ഞെട്ടിച്ചു. വിവിധ സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് വീടുപണി പൂര്‍ത്തിയാക്കി വരുന്നത്. അതിനിടെയാണ് ഇടുത്തീയായി ഇത്രയധികം രൂപയുടെ വൈദ്യുതി ബില്ലും വന്നത്. ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍ വെച്ച് ശകാരിച്ച് ഉദ്യോഗസ്ഥര്‍ മാനക്കേടുണ്ടാക്കിയതായും വീട്ടമ്മ പരാതിപ്പെട്ടു.

ഉദ്യോഗസ്ഥന്‍ പരാതി സ്വീകരിക്കാതായപ്പോള്‍ മേശപ്പുറത്തു വെച്ച് മടങ്ങി. ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെയും അടുത്ത വീടുകളിലെയും ബള്‍ബുകള്‍ ഫ്യൂസാവുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു. മെയിന്‍ സ്വിച്ച് പരിശോധിച്ചപ്പോള്‍ അതിനുള്ളിലെ വയറുകള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ച് കൂടിയ ബില്‍തുക കുറയ്ക്കണമെന്നാണ് ജിഷ ആവശ്യപ്പെടുന്നത്. എന്നാല്‍ മറ്റൊരു മീറ്റര്‍ കൂടി വെച്ച് പരാതി പരിശോധിച്ച് വരികയാണെന്നും വൈദ്യുതി ബോര്‍ഡിന്റേതാണ് വീഴ്ചയെങ്കില്‍ തുക കുറയ്ക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനീയര്‍ വിശദീകരിച്ചു. വീട്ടിനകത്തും പുറത്തുമായി വീട്ടുടമ ചെയ്ത വയറിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികളിലോ മറ്റോ ഉള്ള തകരാര്‍ ആണെങ്കില്‍ ബോര്‍ഡ് ഉത്തരവാദിയല്ലെന്നും എഞ്ചിനീയര്‍ അറിയിച്ചു.
പണി തീര്‍ന്നില്ല, താമസം തുടങ്ങിയിട്ടുമില്ല; വീടിന് വൈദ്യുതി ബില്ലായി വന്ന തുക കണ്ട് ഗൃഹനാഥ ഞെട്ടി


Keywords:  Kasaragod, Kerala, news, Badiyadukka, House, Electricity, House wife shocked after seeing Electricity bill
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia