city-gold-ad-for-blogger

പവര്‍ക്കട്ട് സമയത്ത് വീട്ടിനകത്ത് കയറിക്കൂടിയ മോഷ്ടാവ് 17 പവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്: പവര്‍ക്കട്ട് സമയത്ത് വീട്ടിനകത്ത് കയറിക്കൂടിയ മോഷ്ടാവ് 17 പവന്‍ സ്വര്‍ണം കവര്‍ന്നു. അണങ്കൂര്‍ ടിപ്പു നഗറിലെ മൊയ്തുവിന്റെ വീട്ടിലാണ് കവര്‍ച നടന്നത്. വീടിന്റെ താഴത്തെ നിലയില്‍ വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാരയില്‍ നിന്നും 17 പവന്‍ സ്വര്‍ണമടങ്ങുന്ന പെട്ടികവര്‍ചചെയ്തത്.

തൊട്ടടുത്ത വീട്ടില്‍ വിവാഹചടങ്ങിന് മൊയ്തു പോയിരുന്നു. ഇതിനിടയില്‍ പവര്‍കട്ട് സമയത്തായിരിക്കാം മോഷ്ടാവ് വീട്ടിനകത്ത് കയറിക്കൂടിയതെന്ന് സംശയിക്കുന്നു. മൊയ്തുവിന്റെ മരുമകള്‍ സുഹറയുടെ സ്വര്‍ണാഭരണമാണ് കവര്‍ചചെയ്യപ്പെട്ടത്. ഭര്‍ത്താവ് റഷീദ് ഗള്‍ഫിലാണ്. മൊയ്തുവും ഭാര്യ ഫാത്വിമയും സുഹറയും താഴത്തെ മുറികളിലാണ് ഉറങ്ങാന്‍ കിടന്നത്.

പവര്‍ക്കട്ട് സമയത്ത് വീട്ടിനകത്ത് കയറിക്കൂടിയ മോഷ്ടാവ് 17 പവന്‍ സ്വര്‍ണം കവര്‍ന്നു

പവര്‍ക്കട്ട് സമയത്ത് വീട്ടിനകത്ത് കയറിക്കൂടിയ മോഷ്ടാവ് 17 പവന്‍ സ്വര്‍ണം കവര്‍ന്നു

അണങ്കൂര്‍ ടി.വി. സ്‌റ്റേഷന്‍ റോഡില്‍ ചായക്കടനടത്തുകയാണ് മൊയ്തു. പുലര്‍ചെ നാല് മണിയോടെ ചായക്കടയിലേക്ക് പോയപ്പോള്‍ അപരിചതരായ രണ്ട് പേര്‍ സംശയകരമായ സാഹചര്യത്തില്‍ അവിടെയുണ്ടായിരുന്നതായി മൊയ്തു പറയുന്നു. മൊയ്തുവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും കവര്‍ചനടന്ന വീട്ടിലെത്തി പരിശോധന നടത്തി.

Keywords : Robbery, Kasaragod, House, Gold, Kerala, Power Cutt, Theft, Police, Wedding, Hotel, Work, Case, Compalint, Kasaragod News, Kerala News, Kasaragod, Kerala, Gold News, National News, World News, Malayalam Vartha, Malayalam News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia