ഹിന്ദു ഐക്യവേദിയുടെ എസ്.പി.ഓഫീസ് മാര്‍ചില്‍ പ്രതിഷേധം ഇരമ്പി
Mar 18, 2013, 15:17 IST
കാസര്‍കോട്: നിരപരാധികളെ പീഡിപ്പിക്കുകയും യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി വാടക പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ കാസര്‍കോട് എസ്.പി.ഓഫീസിലേക്ക് നടത്തിയ മാര്‍ചില്‍ പ്രതിഷേധം ഇരമ്പി.
രാംദാസ് നഗറില്‍ നിന്നാരംഭിച്ച മാര്ച് എസ്.പി.ഓഫീസിനു സമീപം ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. മാര്‍ചില്‍ അങ്കാര ശ്രീപദ്രെയുടെ അധ്യക്ഷതയില്‍ രവീശതന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. കെ.സുരേന്ദ്രന്,ജനാര്ദനന്, സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.കെ.ശ്രീകാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Kasaragod, Office, March, Arrest, Police, Women, Kerala.







