city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പളയില്‍ ആറ് വീടുകളിലേക്ക് വെള്ളം കയറി; കുടുംബങ്ങള്‍ ആശങ്കയില്‍

ഉപ്പള: (www.kasargodvartha.com 23.06.2016) ബുധനാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഉപ്പള ഗേറ്റിനടുത്തുള്ള ആറ് വീടുകളിലേക്ക് വെള്ളം കയറി. ഒരു വീട് രാത്രിയില്‍ മുഴുവന്‍ വെളളത്തിനിടയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ആകുമ്പോഴേക്കും ഈ വീട്ടില്‍ വെള്ളം താഴ്ന്നിട്ടുണ്ടെങ്കിലും കനത്ത മഴ തുടര്‍ന്നാല്‍ വീണ്ടും വെള്ളം കയറും.

മംഗല്‍പ്പാടി പഞ്ചായത്തിലെ 23-ാം വാര്‍ഡില്‍ പെടുന്ന ഈ പ്രദേശത്ത് മഴക്കാലത്ത് വെള്ളപ്പൊക്കം കാരണം ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കാറുണ്ട്. അടുത്തുള്ള പുഴയിലും കടലിലും ജലനിരപ്പ് ഉയരുമ്പോഴാണ് സമീപത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുന്നത്. മഴ വീണ്ടും ശക്തമായാല്‍ വീടുകളില്‍ നിന്നും കുടിയിറങ്ങേണ്ടിവരുമോ എന്ന ആശങ്കയാണ് കുടുംബങ്ങള്‍ക്കുള്ളത്.

പഞ്ചായത്തധികൃതരെയും വില്ലേജ് അധികൃതരെയും വിവരമറിയിച്ച് വെള്ളപ്പൊക്കം മൂലമുള്ള ദുരിതങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം കാണാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

ഉപ്പളയില്‍ ആറ് വീടുകളിലേക്ക് വെള്ളം കയറി; കുടുംബങ്ങള്‍ ആശങ്കയില്‍

Keywords: Kasaragod, Uppala, Family, Mangalpady, Wednesday, Ward, River, Sea, Village, Rainy Season, Uppala gate, Home.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia