സ്കൂളിന് സമീപത്ത് ഗ്യാസ് പൈപ്പ് ലൈന്‍ ഭീതി ഉയര്‍ത്തുന്നു
Jul 21, 2012, 12:45 IST
കുമ്പള: ഗെയിലിന്റെ ഗ്യാസ് പൈപ്ലൈന് പദ്ധതി ദൂരപരിധി ലംഘിച്ച് സ്കൂളിന് സമീപത്ത്കൂടെ കടന്നുപോകുന്നത് നാട്ടുകാരില്‍ ഭീതിയുയര്‍ത്തുന്നു.
കുമ്പള പഞ്ചായത്തിലെ സൂരംബയിലാണ് സി. എച്ച്. മുഹമ്മദ്കോയ സ്മാരക എച്ച്. എസ്. എസിന് സമീപത്ത് ഗ്യാസ് പൈപ്പ് സ്ഥാപിച്ചത്. ജനവാസകേന്ദ്രങ്ങളിലൂടെ പൈപ്പ്ലൈന് കടത്തിവിടരുതെന്ന നിയമത്തിന്റെ ലംഘനമാണിതെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്കൂളിന് തൊട്ടടുത്തുള്ള മുജംകാവ് ക്ഷേത്രത്തേയും പൈപ്പ്ലൈന് പദ്ധതി ബാധിക്കുമെന്ന് ആശങ്കയുണ്ട് പദ്ധതി പ്രാവര്‍ത്തികമായാല്‍ മുജംകാവില് ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ട് നിര്‍ത്തേണ്ടിവരുമെന്ന് ചൂണ്ടിക്കപ്പെടുന്നു. ഇതിനെതിരെ ക്ഷേത്ര ഭാരവാഹികള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kumbala, Kasaragod, Gas pipe line, School