വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറ്റണം: എന്‍.എ
Jul 9, 2012, 11:09 IST
മധൂര്‍: നിര്‍ദ്ധിഷ്ട ഗെയില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി കാസര്‍കോട് ജില്ലയിലെ ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
യാതൊരു ഹോം വര്‍ക്കുമില്ലാതെ നടപ്പാക്കുന്ന ഇത്തരം വന്‍ പദ്ധതികള്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. വരും തലമുറയെവരെ മുള്‍മുനയില്‍ നിര്‍ത്തുന്ന പദ്ധതി മാറ്റി സ്ഥാപിക്കുന്നതുവരെ ജനപക്ഷത്തുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനവാസ കേന്ദ്രങ്ങളിലും കാര്‍ഷിക മേഖലകളില്‍ കൂടിയും നടപ്പാക്കുന്ന പദ്ധതി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗ്യാസ് പൈപ്പ് ലൈന്‍ വിരുദ്ധ സമിതി മധൂര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമര സമിതി ചെയര്‍മാന്‍ എം.എ.മജീദ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.രാജന്‍, രാജീവന്‍ നമ്പ്യാര്‍, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂസ.ബി.ചെര്‍ക്കള, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പി.കെ.അബ്ദുല്ല, സുജ്ഞാനി ഷാന്‍ബോഗ്, മഹാലിംഗ, രവീന്ദ്രറൈ, രാഘവന്‍, പി.അബൂബക്കര്‍, ഹബീബ് ചെട്ടുംകുഴി, സുരേഷ് വര്‍മ്മ, ഹാരിസ് പട്‌ള, എം.മജീദ്, അസ്‌ലം പട്‌ള, സി.എച്ച്.അബൂബക്കര്‍ പ്രസംഗിച്ചു.

Keywords: Gas pipe line, Kasaragod, N.A.Nellikunnu