city-gold-ad-for-blogger

സി­ല­ണ്ട­റില്‍ നി­ന്ന് ഗ്യാ­സ് ചോര്‍ന്നു; ഒ­ഴി­വാ­യ­ത് വന്‍ ദു­രന്തം

സി­ല­ണ്ട­റില്‍ നി­ന്ന് ഗ്യാ­സ് ചോര്‍ന്നു; ഒ­ഴി­വാ­യ­ത് വന്‍ ദു­രന്തം
കാസര്‍­കോട്: സി­ല­ണ്ട­റില്‍ നി­ന്ന് ഗ്യാ­സ് ചോ­ര്‍ന്ന­ത് വീ­ട്ടു­കാ­രെ പ­രി­ഭ്രാ­ന്തി­യി­ലാ­ഴ്ത്തി. ഭാഗ്യം കൊ­ണ്ടാ­ണ് വന്‍ ദു­രന്തം ഒ­ഴി­വാ­യത്. കാസര്‍­കോ­ട് ജില്ലാ ക­ല­ക്ട്രര്‍ താ­മ­സി­ക്കു­ന്ന വീ­ടി­ന­ടു­ത്തു­ള്ള താ­ലൂക്ക് ഓ­ഫീ­സ് ജീ­വ­ന­ക്കാ­രന്‍ ഭു­വ­ന­ച­ന്ദ്ര­ന്റെ ഡെല്‍­മ ക്വാര്‍­ട്ടേ­ഴ്‌­സി­ലാ­ണ് സി­ലി­ണ്ട­റില്‍ നി­ന്നും ഗ്യാ­സ് ചോര്‍­ച്ച­യു­ണ്ടാ­യ­ത്.

എ­ച്ച്­പി ക­മ്പ­നി­യു­ടെ ഗ്യാ­സ് സി­റി­ണ്ട­റി­ന്റെ ക്യാ­പ്പ് അ­ടര്‍­ത്തി മാ­റ്റു­മ്പോ­ഴാ­ണ് സി­ലി­ണ്ട­റില്‍ നിന്നും ഗ്യാ­സ് ചോര്‍­ച്ച­യു­ണ്ടാ­യത്. വി­വ­ര­മ­റി­ഞ്ഞ് ഫ­യ­ര്‍­ഫോ­ഴ്‌­സെ­ത്തി­യാ­ണ് ചോര്‍ന്നു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന ഗ്യാ­സ് നിര്‍­വീ­ര്യ­മാ­ക്കി­യത്.

Keywords: Kasaragod, Gas cylinder, House, Leakage

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia