city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന് പുത്തന്‍ അനുഭവങ്ങള്‍ പകരാന്‍ ഗദ്ദിക ഡിസംബര്‍ 22 മുതല്‍

കാസര്‍കോട്: (www.kasargodvartha.com 19.12.2018)  വടക്കന്‍ മലബാറിനും കാസര്‍കോടിനും പുതു അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഇതുവരെ രുചിക്കാത്ത പരമ്പരാഗത വംശീയ ഭക്ഷണങ്ങളും വിസ്മയ കാഴ്ചകളും ആവിക്കുളി പോലുള്ള പരമ്പരാഗത ചികിത്സകളുമായി ഗദ്ദിക 2018 ന് 22 നു തുടക്കമാകും. പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കിര്‍ടാഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 22 മുതല്‍ 30 വരെ പിലിക്കോട് ഗ്രാമപഞ്ചായത്ത് മൈതാനിയില്‍ നടക്കുന്ന ഗദ്ദിക സാംസ്‌ക്കാരിക പ്രദര്‍ശന വിപണനമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി  എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു.
കാസര്‍കോടിന് പുത്തന്‍ അനുഭവങ്ങള്‍ പകരാന്‍ ഗദ്ദിക ഡിസംബര്‍ 22 മുതല്‍

പട്ടികജാതി ഗോത്ര വിഭാഗങ്ങളുടെ ദൈവീകവും വംശീയവുമായ കലാ സംസ്‌കൃതികളുടെയും കരകൗശല വൈവിധ്യങ്ങളുടെയും തനത് അറിവുകളുടെയും ഭക്ഷണങ്ങളുടെയും ചികിത്സാരീതികളുടെയും പ്രദര്‍ശനവും വിപണനവും ലക്ഷ്യമാക്കിയാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്. സംസ്ഥാന തലത്തില്‍ നടക്കുന്ന ഗദ്ദിക കാസര്‍കോട് ജില്ല ആദ്യമായാണ് ആതിഥ്യമരുളുന്നത്. ഒന്‍പതു ദിവസങ്ങളിലായി നൂറോളം സ്റ്റാളുകളും നൂറു കണക്കിനു കലാകാരന്‍മാരും അണിനിരക്കുന്ന മേളയ്ക്കാണ്  അരങ്ങൊരുങ്ങുന്നത്.

22 മുതല്‍  ദിവസവും സാംസ്‌കാരിക സമ്മേളനവും കലാപ്രകടനങ്ങളും പ്രദര്‍ശനവും വിപണനവും ഉണ്ടാകും. ആദിവാസി ഗോത്ര വിഭാഗങ്ങളുടെ തനതായ ഭക്ഷണങ്ങളും ആവിക്കുളി പോലുള്ള ചികിത്സാ രീതികളും വ്യത്യസ്തമായ അനുഭവമാകും നല്‍കുക. കുടുംബങ്ങളായി എത്തുന്നവര്‍ക്കുവരെ ഒരുമിച്ചിരുന്നു വ്യത്യസ്ത ഭക്ഷണം കഴിക്കുവാന്‍ വിശാലമായ ഫുഡ് കോര്‍ട്ടും ഉണ്ടാകും.  ദിവസവും രാവിലെ 10 മുതല്‍  പ്രദര്‍ശന നഗരിയിലേക്കു പ്രവേശനം സൗജന്യമാണ്. 20 മിനുട്ട് നീണ്ടുനില്‍ക്കുന്ന ആവിക്കുളി ആവശ്യക്കാരുടെ ബുക്കിംഗ് അനുസരിച്ച് രാവിലെ തന്നെ ആരംഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സൗകര്യമുണ്ടായിരിക്കും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് ഉല്‍പ്പന്നങ്ങളും, മറ്റിനങ്ങളും പ്രാപ്യമാക്കാന്‍ ആദ്യമായാണു പൊതുജനങ്ങള്‍ക്ക് കൂടി അവസരം ഒരുങ്ങുന്നത്. ജില്ലയിലെ ജനങ്ങള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ അഭ്യര്‍ഥിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ജനങ്ങളേയും പ്രതീക്ഷിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനതലത്തില്‍ നടക്കുന്ന അഞ്ചാമത്തെ മേളയാണിത്.

22 ന് വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടനത്തിനു മുന്നോടിയായി ജില്ലയുടെ സാസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്ന വ്യത്യസ്തമായ  ഘോഷയാത്ര ഉണ്ടാകും. പട്ടികജാതി പട്ടികവര്‍ഗ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി  ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാകളക്ടര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍  ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് എം.രാജഗോപന്‍ എം എല്‍ എ പറഞ്ഞു. എംഎല്‍എ യുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍, മന്ത്രി എ.കെ ബാലന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി കെ.പത്മരാജന്‍, ജില്ലാ പട്ടിക വികസന ഓഫീസര്‍ എസ്.മീനാറാണി, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ പി.ടി അനന്തകൃഷ്ണന്‍, ചീഫ് പബ്ലിസിറ്റി ഓഫീസര്‍ എസ.എന്‍ നന്ദകുമാര്‍ തുടങ്ങിയവരും എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Gadhika starts in Kasaragod on 22nd, Kasaragod, News, M. Rajagopal MLA

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia