ജ്യോതിഷ് വധശ്രമം: പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്കിയ 4 പേര് അറസ്റ്റില്‍
Feb 13, 2013, 21:01 IST
കാസര്‍കോട്: സിനാന് വധക്കേസിലെ പ്രതി അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ (26) ചെങ്കള നാലാംമൈലില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായംനല്കിയ നാലു പേരെ കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തു.
തളങ്കര പറമ്പില്‍ ഹൗസിലെ അബ്ദുല്‍ സഹീര്‍ അനസ് (20), കുണിയ തോക്കാനമൊട്ടയിലെ ഷജീര്‍ (28), തായലെ കുണിയയിലെ സമീര്‍ (26), തായലെ കുണിയയിലെ ഷാക്കിര്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജ്യോതിഷിനെ അക്രമിച്ച സംഘത്തില്‍ ആറു പേരുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൃത്യം നടത്തിയ ശേഷം രണ്ടു ദിവസം കാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ക്ക് കുണിയയില്‍ താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് തരപ്പെടുത്തി കൊടുത്തതും ഭക്ഷണം നല്കിയതും ഇപ്പോള്‍ അറസ്റ്റിലായ നാലു പേരാണെന്ന് പോലീസ് പറഞ്ഞു. പിന്നീട് പ്രതികള്‍ക്ക് കുണിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ടാക്സി കാര്‍ ഏര്പെടുത്തിക്കൊടുത്തതായും ഇതിനു ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടതായുമാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം. പ്രതികള്‍ വിദേശത്തേക്ക് കടന്നതായുള്ള നിഗമനത്തിലാണ് പോലീസ്.
Keywords: Arrest, Murder-Attempt, Bike, CI, Attack, Case, Police, Kasaragod, Kerala, Kerala Vartha, Kerala News.







