city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

New Studio | കാസർകോട്ട് മലയോരത്ത് ആദ്യമായി സിനിമ പോസ്റ്റ്‌ പ്രൊഡക്ഷൻ സ്റ്റുഡിയോ വരുന്നു; ഉദ്ഘാടനം 16ന്

First Film Post-Production Studio in Kasaragod
Photo: Arranged, KasargodVartha Photo

● സിനിമ ടെലിവിഷൻ താരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാഥിതിയായി ചടങ്ങിൽ പങ്കെടുക്കും.
● സിനിമാ പ്രവർത്തകർക്ക് താമസിച്ച് കൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യവും ഉണ്ട്.
● ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ് മുത്തോലി ചടങ്ങിൽ അധ്യക്ഷത വഹിക്കും. 

 

കാസർകോട്: (KasargodVartha) ജില്ലയിലെ ചിറ്റാരിക്കാൽ ഈട്ടിത്തട്ടിൽ വേൾഡ് ഓഫ് മ്യൂസിക് ആൻഡ് സിനിമ (WMC) എന്ന പേരിൽ ഒരു പുതിയ പോസ്റ്റ്‌ പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിക്കുന്നതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രശസ്ത ഫിലിം എഡിറ്റർ രഞ്ജൻ എബ്രഹാം സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യും. സിനിമ ടെലിവിഷൻ താരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാഥിതിയായി ചടങ്ങിൽ പങ്കെടുക്കും.

കാസർകോട് ജില്ലയിൽ സിനിമ നിർമാണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയുടെ ശാന്തമായ അന്തരീക്ഷത്തിൽ സിനിമയുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ ചെയ്യാൻ ഒരു ഇടം എന്ന നിലയിലാണ് ഈ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ്, ഡബ്ബിംഗ്, മിക്സിങ്, മ്യൂസിക് തുടങ്ങി ഒരു സിനിമയുടെ പൂർത്തീകരണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സിനിമാ പ്രവർത്തകർക്ക് താമസിച്ച് കൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യവും ഉണ്ട്. 

അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റെക്കോഡിംഗ് സംവിധാനങ്ങളും പരിചയസമ്പന്നരായ ടെക്നീഷ്യന്മാരുടെ സേവനവും ഉൾപ്പെടെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെ സിനിമ പൂർത്തീകരിക്കാൻ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസഫ് മുത്തോലി ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെൻ്റ്.തോമസ് ഫോറോനാ ദേവാലയ വൈദികൻ റവ. ഫാ. മാണി മേൽവെട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. കണ്ണൂർ, കാസർകോട്  ജില്ലകളിലെ സിനിമ മേഖലയിലെ പല പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ജസ്റ്റിൻ തോമസ്, പ്രസാദ് മുദ്ര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


#FilmPostProduction #Kasaragod #CinemaStudio #KeralaFilmIndustry #StudioInauguration #NewStudio



 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia