മാര്‍ക്കറ്റില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീ പിടിച്ചു
Jun 26, 2017, 10:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2017) ഹൊസ്ദുര്‍ഗ് മാര്‍ക്കറ്റില്‍ മാലിന്യങ്ങള്‍ക്ക് തീ പിടിച്ചു. തീ ആളിപ്പടര്‍ന്നപ്പോള്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു. മാര്‍ക്കറ്റില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് വ്യാപാരികള്‍ നഗരസഭാ അധികൃതരോട് പല പ്രാവിശ്യമായി നേരിട്ട് പരാതി നല്‍കിയിട്ടും മാലിന്യം നീക്കം ചെയ്യാന്‍ തയ്യാറായില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
ഞായറാഴ്ച രാത്രിയാണ് മാലിന്യം കത്തി പുക ഉയരുന്നത് പരിസരവാസികള്‍ കണ്ടത്. പെട്ടെന്നാണ് മാലിന്യത്തിനു തീ പിടിച്ച് ആളിപ്പടര്‍ന്ന് കത്തിയത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് വന്ന് തീയണച്ചത് കൊണ്ട് വലിയൊരപകടം ഒഴിവാകുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Fire, Kasaragod, Fire force, Shop, Merchant, Complaint, Hosdurg.