city-gold-ad-for-blogger

നഗരസഭ ഫയല്‍ മോഷണം; ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറെയും പ്യൂണിനെയും ചോദ്യം ചെയ്തു

നഗരസഭ ഫയല്‍ മോഷണം; ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറെയും പ്യൂണിനെയും ചോദ്യം ചെയ്തു
Kanhangad, Municipality, File, Robbery, Case, Vigilance, Question, Building inspector, Peon, Kottachery, Over bridge, Project, Kasaragod Vartha, Kasaragod, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വേണ്ടി അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് വേര്‍തിരിച്ച സ്ഥലത്ത് പണിത കെട്ടിടത്തിന്റെ ഫയലുകള്‍ കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായ സംഭവത്തെ കുറിച്ചുള്ള അനേ്വഷണം വിജിലന്‍സ് വ്യാപിപ്പിച്ചു.

ഫയല്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പി. ജി. ശശി, ബില്‍ഡിങ്ങ് സെക്ഷനിലെ പ്യൂണ്‍ കെ. എ. അബ്ദുല്‍ ഖാദര്‍ എന്നിവരെ വിജിലന്‍സ് കാസര്‍കോട് യൂണിറ്റ് സി.ഐ. പി. ബാലകൃഷ്ണന്‍ നായരും സംഘവും ചോദ്യം ചെയ്തു.

ഫയല്‍ സംബന്ധിച്ച് ഇവരില്‍ നിന്ന് വ്യക്തമായ വിവരം ശേഖരിക്കാന്‍ വിജിലന്‍സ് സംഘത്തിന് കഴിഞ്ഞില്ല. കെട്ടിട ഫയല്‍ ബില്‍ഡിങ്ങ് ഇന്‍സ്‌പെക്ടറെ ഏല്‍പ്പിച്ചിരുന്നതായി പ്യൂണ്‍ അബ്ദുല്‍ ഖാദര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബില്‍ഡിങ്ങ് ഇന്‍സ്‌പെക്ടര്‍ ഇത് നിഷേധിച്ചു. കെട്ടിടത്തിന് പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ നഗരസഭയില്‍ ജോലി ചെയ്തിരുന്ന മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ഡി. ജെ. അനിലില്‍ നിന്ന് വിജിലന്‍സ് സംഘം വിശദവിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. അദ്ദേഹമിപ്പോള്‍ തിരുവനന്തപുരം ജില്ലയിലാണ് ജോലി നോക്കുന്നത്.

അതിനിടെ കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വേണ്ടി സ്ഥലമേറ്റെടുത്തതിനെ കുറിച്ചോ അളന്ന് തിട്ടപ്പെടുത്തിയതിനെ കുറിച്ചോ തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ് നഗരസഭയുടെ നിലപാട്. ഇക്കാര്യം രേഖാമൂലം തന്നെ നഗരസഭ അധികൃതര്‍ വിജിലന്‍സ് സംഘത്തെ അറിയിച്ചിട്ടുണ്ട്. ഫയല്‍ ആര്‍ക്കോ വേണ്ടി നഗരസഭ ഓഫീസില്‍ നിന്ന് നഷ്ടപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടുവരികയാണ്. കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയത് നിയമാനുസൃതമാണോയെന്ന് കണ്ടെത്തണമെങ്കില്‍ ഫയല്‍ കിട്ടിയേ തീരൂ. ഫയല്‍ എവിടെയാണെന്നോ ആരാണിത് പുറത്തെടുത്തതെന്നോ ഇനിയും വ്യക്തമായിട്ടില്ല.

ഹൈക്കോടതിയില്‍ നഗരസഭയുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ. വിപിന്‍ദാസില്‍ നിന്നും വിജിലന്‍സ് സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മേല്‍പ്പാലം സംബന്ധിച്ച് റെയില്‍വെ വകുപ്പ് കൈക്കൊണ്ട നടപടികളെ കുറിച്ചും വിജിലന്‍സ് സംഘം അനേ്വഷിച്ചുവരികയാണ്.

Keywords:  Kanhangad, Municipality, File, Robbery, Case, Vigilance, Question, Building inspector, Peon, Kottachery, Over bridge, Project, Kasaragod Vartha, Kasaragod, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia