നാലരവയസുള്ള മകളെയും കൊണ്ട് കാമുകനൊപ്പം നാടുവിട്ട ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി നാട്ടിലേക്ക് തിരിച്ചുവരുന്നു
Mar 30, 2018, 10:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.03.2018) നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം നാടുവിട്ട ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി ഉദയപുരം കോടോത്തെ സജ്ന നാട്ടിലേക്ക് തിരിച്ചുവരുന്നു. ഏതാനും ദിവസം മുമ്പാണ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ ജയരാജനോടൊപ്പം സജ്ന നാലുവയസുകാരിയായ മകളുമായി ഒളിച്ചോടിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സജ്നയെ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടുകയും പോലീസ് തിരിച്ചുവരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആദ്യം വരാമെന്ന് സമ്മതിച്ചുവെങ്കിലും പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിവെക്കുകയായിരുന്നു. ഇതോടെ സജ്നയെ കണ്ടെത്താന്‍ പോലീസ് കൊല്ലത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ സജ്നയോടൊപ്പമുള്ള ജയരാജന്റെ മേല്‍വിലാസം കണ്ടെത്താന്‍ പോലീസിനായില്ല. ഇതിനിടയില്‍ സജ്നയുടെ മൊബൈലില്‍ വീണ്ടും വിളിച്ചപ്പോള്‍ സജ്നയുമായി പോലീസ് സംസാരിക്കുകയും കാണാതായതുമായി ബന്ധപ്പെട്ട് അമ്മ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും സ്റ്റേഷനില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
തിരിച്ചുവരാമെന്ന് സമ്മതിക്കുകയും ഇതിനായി ട്രെയിന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ മലബാര്‍ എക്സ്പ്രസിന് സജ്ന കാഞ്ഞങ്ങാട്ടെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Social-Media, Mobile Phone, Police, Complaint, Case, Eloped woman coming to native place.
< !- START disable copy paste -->