പെരുന്നാള്‍ ദിനത്തില്‍ ആഭാസ നൃത്തം ചെയ്തവര്‍ക്കെതിരെ ജമാഅത്ത് നടപടിവരുന്നു
Aug 22, 2012, 01:09 IST
ഉദുമ: സംയുക്ത ജമാഅത്തിന്റെ ആഹ്വാനം വകവെയ്ക്കാതെ ചെറിയപെരുന്നാള്‍ ദിനമായ ഞായറാഴ്ച നാലാംവാതുക്കല് ജംങ്ഷനില്‍ ആഭാസ നൃത്തംചവുട്ടിയ മൂന്ന് യുവാക്കള്‍ക്കെതിരെ ജമാഅത്ത് കമ്മിററി നടപടിക്കൊരുങ്ങുന്നു.
കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ കീഴിലുളള പാക്യാര മുസ്ലിം ജമാഅത്താണ് ആഭാസ നൃത്തത്തിന്റെ പേരില്‍ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നണഞ്ഞ പുണ്യദിനമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നാലാംവാതുക്കല് ജംങ്ഷനില്‍ പ്രധാന ഇസ്ലാമിക സൂക്തങ്ങള്‍ ആലേഖനം ചെയ്ത കൂറ്റന്‍ ഫഌ്സ് ബോര്‍ഡ് നിര്‍മിച്ച് സ്ഥാപിക്കുകയും വലിയ സൗണ്ട് ബോക്സ് ഘഡിപ്പിച്ച് പോപ് സംഗീതത്തിന് താളം പിടിച്ച് ഒരു കൂട്ടം യുവാക്കള്‍ നൃത്തം ചവിട്ടിയതാണ് നാട്ടില്‍ വിവാദമായിരിക്കുന്നത്.
സംഘര്‍ഷം നിലനിന്നിരുന്ന നാലാംവാതുക്കലില്‍ കുറച്ചു നാളായി സമാധാനം കൈവന്നിട്ട്. ഇത് തകരാതിരിക്കാന്‍ ആഘോഷങ്ങളിലും മറ്റും പരമാവധി മിതത്വം പാലിക്കണെമെന്ന മുതിര്‍ന്നവരുടെ ആഹ്വവാനവും ഇസ്ലാം അനുവദിച്ച രീതിയില്‍ മത്രമേ പെരുന്നാള്‍ ആഘോഷിക്കാന്‍ പാടുള്ളുവെന്ന സംയുക്ത ജമാഅത്തിന്റെ നിര്‍ദേശം ലംഘിക്കുകയും പെരുന്നാള്‍ ദിനത്തിന്റെ പ്രവിത്രത കളങ്കപ്പെടുത്താന്‍ മുതിരുകയും ചെയ്ത യുവാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജമാഅത്ത് കമ്മിററി ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ജമാഅത്ത് കമ്മിററിയുടെ യോഗം ചേരും. അതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ട സംയുക്ത ജമാഅത്തും ഉദുമ, പാക്യാര ജമാഅത്തുകളോട് വിശദീകരണം തേടിയേക്കും.

Keywords: Kasaragod, Uduma, Eid, D.J, Nalamvadhukkal, Pakkiyara, Kizhur Samyuktha Jamaath.