വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും ഇല്ലാത്ത പ്രദേശമായി കാസര്‍കോട് ജില്ലയെ മാറ്റാന്‍ നമുക്ക് കഴിയണം, യൂത്ത്ക്ലബ്ബുകള്‍ സാമൂഹ്യ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരണം: ജില്ലാകളക്ടര്‍
Dec 19, 2016, 12:31 IST
കാസര്‍കോട്: (www.kasargodvartha.com 19/12/2016) സമൂഹത്തിലെ ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊരുതാനും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും യുവജന സന്നദ്ധ സംഘടനകള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. സാമുദായിക അടിസ്ഥാനത്തില്‍ സംഘടനകളുണ്ടാകുന്നത് നാടിന് ആപത്താണ്. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളും ഇല്ലാത്ത പ്രദേശമായി കാസര്‍കോട് ജില്ലയെ മാറ്റാന്‍ നമുക്ക് കഴിയണം.
നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത സംഘടനകള്‍ ഇതിന് നേതൃത്വം കൊടുക്കണമെന്നും മത്സര പരീക്ഷയില്‍ തങ്ങളുടെ സഹപ്രവര്‍ത്തകരെ പരിശീലിപ്പിക്കാന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നോട്ടു വരണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. അയല്‍പക്ക യൂത്ത്പാര്‍ലമെന്റിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) എന്‍ ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീരാജ് പി നായര്‍ കറന്‍സിരഹിത ബാങ്കിംഗിനെക്കുറിച്ചും വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കെ രത്‌നാകരന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സുകുമാരന്‍ കുതിരപ്പാടി, യുവജനക്ഷേമബോര്‍ഡ് കോര്‍ഡിനേറ്റര്‍ ശിവപ്രസാദ്, സയ്യിദ് സവാദ്, മിഷാല്‍ റഹ് മാന്‍, സതീഷ് എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, District Collector, Youth, Club, District collector on communal harmony.