ആയുര്‍വേദ ആശുപത്രിയുടെ സൗകര്യം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം
May 17, 2013, 13:08 IST
കാസര്‍കോട്: കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് ആശുപത്രി കെട്ടിടം വലുതാക്കി 100 രോഗികളെ കിടത്തി ചികിത്സിപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും അതുവഴി കാസര്‍കോട്ടും പരിസര പ്രദേശത്തുമുള്ള പട്ടികജാതി- വര്‍ഗത്തില്‍ പെട്ടവരെയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരേയും പാവപ്പെട്ട രോഗികളെയും കിടത്തി ചികിത്സിപ്പിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പിച്ചു.
ആശുപത്രിയില്‍ പരിമിതമായ സൗകര്യങ്ങളുള്ളതു കാരണം നൂറുകണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ സ്വകാര്യാശുപത്രിയില്‍ കഴിയുന്നത്. കെട്ടിടം വിപുലമാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകവഴി ഒരുപാട്
പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്.
Keywords: Ayurveda, Hospital, Minister V.S Shiva Kumar, Kasaragod, Patient's, Endosulfan, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.