അപമര്യാദയായി പെരുമാറിയ ട്രാഫിക് എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണം; എസ് ഐ നിര്‍ബന്ധിത അവധിയില്‍
May 20, 2017, 13:29 IST
കാസര്‍കോട്: (www.kasargodvartha.com 20.05.2017) മുന്‍ കാസര്‍കോട് നഗരസഭാ കൗണ്‍സിലറും പൊതുപ്രവര്‍ത്തകനുമായ മജീദ് കൊല്ലംപാടിയോട് അപമര്യാദയായി പെരുമാറിയ കാസര്‍കോട് ട്രാഫിക് എസ് ഐ മുകുന്ദനെ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിവരികയാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.
തിരക്കേറിയ കറന്തക്കാട് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുന്നതിനെ കുറിച്ച് ചോദിച്ചതിന്റെ പേരിലാണ് മുന്‍ നഗരസഭാ കൗണ്‍സിലറോട് അപരമര്യാദയായി പെരുമാറിയത്. ട്രാഫിക് എസ് ഐക്കെതിരെ തുടര്‍ച്ചയായ പരാതി ഉണ്ടായതോടെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. മജീദ് കൊല്ലമ്പാടി ഡി ജി പിക്കും ജില്ലാ പോലീസ് ചീഫിനും പരാതി നല്‍കിയിരുന്നു.
പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന സര്‍ക്കുലര്‍ പാലിച്ചി്‌ല്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Police, Case, Vehicle, Police Officer, Investigation, Traffic SI, DGP, Misbehave, Department probe against traffic SI