city-gold-ad-for-blogger

'വികലാംഗരുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണം'

കാസര്‍കോട്: ജപ്തി നേരിടുന്ന വികലാംഗരുടെ വായ്പകള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡിഫറന്റലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡി.എ.ഡബ്ല്യു.എഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് സഹകരണസംഘം റജിസ്ട്രാര്‍ ഓഫീസുകളില്‍ തയ്യാറാക്കി സൂക്ഷിച്ചിരുന്നു. ഇത് അടിയന്തിര ഉത്തരവിറക്കി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച സഹായം സമയബന്ധിതമായി തന്നെ നല്‍കണം. സംസ്ഥാനത്ത് വികലാംഗര്‍ നടത്തിയിരുന്ന ടെലിഫോണ്‍ ബൂത്തുകള്‍ നഷ്ടത്തിലായതിന്റെ പേരില്‍ ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ ചെറുകിട കച്ചവട സ്ഥാപനങ്ങളായി നടത്തിവരുന്നത് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യക്ഷേമ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും സംസ്ഥാനത്ത് വികലാംഗര്‍ക്കുവേണ്ടിയുള്ള മണ്ണും വീടും പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തണമെന്നും മോഹന്‍ ആവശ്യപ്പെട്ടു.


'വികലാംഗരുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണം'
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 22ന് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം. കൃഷ്ണന്‍, എ. വേണുഗോപാല്‍, എ. വിശാലാക്ഷി, പി. കമലാക്ഷി എന്നിവര്‍ സംബന്ധിച്ചു.

Keywords:  Handicapped, Kasaragod, Bank Loans, Endosulfan, Kerala, Press meet, DAWF, Co-operative registrar office, Mohanan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, D.A.W.F. demands action on handicapped's loan issue

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia