city-gold-ad-for-blogger

മകളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്

മകളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്
ബേക്കല്‍: പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ബാര ഞെക്ലിയില്‍ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന കൊളത്തൂര്‍ സ്വദേശിക്കെതിരെയാണ് കേസ്.

കാസര്‍കോട്ടെ ഒരു സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയാണ് പരാതി നല്‍കിയത്. നേരത്തെ കൊളത്തൂരില്‍ താമസിച്ചിരുന്ന ഇവര്‍ അടുത്ത കാലത്താണ് ഞെക്ലിയിലെ വാടക വീട്ടില്‍ താമസമാരംഭിച്ചത്.

നാല് വര്‍ഷക്കാലം പെണ്‍കുട്ടിയെ പിതാവ് കൊളത്തൂരിലെ വീട്ടില്‍ വെച്ചും, ഞെക്ലിയിലെ വാടക വീട്ടില്‍ വെച്ചും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു പീഡനം. ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ശിവകുമാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കൂലിതൊഴിലാളിയായ ശിവകുമാറിന്റെ പീഡനവും ഭീഷണിയും അസഹ്യമായതോടെയാണ് പെണ്‍കുട്ടി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞിട്ടുണ്ട്. കുറ്റക്കാരനായ പിതാവിനെതിരെ നടപടി വേണമെന്ന് മഹിളാ സംഘടനകള്‍ ആവശ്യപ്പെട്ടു.

Keywords: Daughter, Question,Rape, Father, Case, Bekal, Complaint, Police, Family, Kolathur, Natives, Kasaragod, School, Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia