city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലപ്പഴക്കമുള്ള കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നുവീണു; സി പി എം ബ്രാഞ്ച് സെക്രട്ടറി വെള്ളത്തില്‍ വീണു

നീലേശ്വരം: (www.kasargodvartha.com 11.11.2017) കാലപ്പഴക്കമുള്ള കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നതിനെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി വെള്ളത്തില്‍ വീണു. പള്ളിക്കരയില്‍ നിന്നും ചെമ്മാക്കരയിലേക്കുള്ള തോടിന്റെ നടപ്പാലമാണ് ശനിയാഴ്ച രാവിലെ തകര്‍ന്നുവീണത്. പാലം കടക്കുകയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ലക്ഷ്മണന്‍ പാലം തകര്‍ന്നപ്പോള്‍ തോട്ടിലേക്ക് വീഴുകയായിരുന്നു.

ലക്ഷ്മണന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ വെള്ളത്തില്‍ നഷ്ടപ്പെട്ടു. ദിനേശ്ബീഡി കമ്പനിയിലേക്കുള്ള തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ദിവസേന നൂറുകണക്കിന് ആളുകള്‍ കടന്നുപോകുന്ന പാലമാണ് തകര്‍ന്നത്.

കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ നടപ്പാലം പുതുക്കി പണിയണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നുവെങ്കിലും നഗരസഭയോ മറ്റ് അധികൃതരോ ഈ ആവശ്യം നടപ്പാക്കാന്‍ തയ്യാറായിരുന്നില്ല.
കാലപ്പഴക്കമുള്ള കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നുവീണു; സി പി എം ബ്രാഞ്ച് സെക്രട്ടറി വെള്ളത്തില്‍ വീണു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Neeleswaram, CPM, Secretary, CPM Branch secretary falling to water after demolishing Concrete bridge

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia