വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും ഒഴിഞ്ഞതിനെ ചൊല്ലി സി പി എം - ബി ജെ പി സംഘട്ടനം; 34 പേര്‍ക്കെതിരെ കേസ്
Nov 12, 2017, 17:05 IST
ബദിയടുക്ക: (www.kasargodvartha.com 12.11.2017) വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും ഒഴിഞ്ഞതിനെ ചൊല്ലി ബദിയടുക്ക മണിയമ്പാറയില്‍ കഴിഞ്ഞ ദിവസമുണ്ടായ സി പി എം - ബി ജെ പി സംഘട്ടനവുമായി ബന്ധപ്പെട്ട് 34 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബി ജെ പി പ്രവര്‍ത്തകന്‍ മണിയമ്പാറയിലെ ശിവ പ്രസാദിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ ജയപ്രകാശ് (30), സാദിഖ് (32), പുഷ്പരാജ് (30), ദിനേശ് (31), ഇര്‍ഷാദ് (22), ഇസ്മാഈല്‍ (29) തുടങ്ങി 25 പേര്‍ക്കെതിരെയും സി പി എം പ്രവര്‍ത്തകന്‍ ഷേണി സന്തടുക്കയിലെ ജയരാമന്റെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ ശിവപ്രസാദ്, അരുണ്‍, മിഥുന്‍, സുരേഷ് തുടങ്ങി ഒന്‍പതു പേര്‍ക്കെതിരെയുമാണ് ബദിയടുക്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മണിയമ്പാറയില്‍ സി പി എം - ബി ജെ പി പ്രവര്‍ത്തകര്‍ വാട്ട്‌സ് ആപ് ഗ്രൂപ്പിനെ ചൊല്ലി ഏറ്റുമുട്ടിയത്. മണിയമ്പാറയിലെ ബാര്‍ബര്‍ തൊഴിലാളി സുരേഷ് ഒരു വാട്‌സ്അപ്പ് ഗ്രൂപ്പില്‍ നിന്നു സ്വയം പുറത്തുപോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Kasaragod, Clash, CPM, BJP, Police, Complaint, Case, News, Whats App Group.