കോടതി വിധികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍
Mar 16, 2012, 16:33 IST
കാസര്‍കോട്: കോടതി വിധികള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ ആരംഭിച്ചു. കോടതി വിധികള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഓരോ കോടതിയിലെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോടതി വിധികളുടെ പകര്‍പ്പ് കിട്ടാന്‍ ഇതുവരെ നേരിട്ടിരുന്ന സാങ്കേതിക തടസ്സങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരിഹാരമാകും. വിധികളുടെ പകര്‍പ്പ് ലഭിക്കാനായി അഭിഭാഷകര്‍ക്കും വാദികള്‍ക്കും അപേക്ഷ നല്‍കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഓണ്‍ലൈനിലൂടെ കോടതിവിധികള്‍ ലഭ്യമാകുന്നതോടെ വിധിയുടെ പകര്‍പ്പുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകും. പകര്‍പ്പുകളാര്‍ ക്കുവേണമെങ്കിലും കോടതിയുടെ വെബ്സൈറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്തെടുക്കാനാകും. ഇതിനകം കോടതി നടപടികള്‍ കമ്പ്യൂട്ടര്‍ വത്കരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ടൈപ്പ് റൈറ്റിങ്ങിലൂടെയാണ് കോടതി വിധികള്‍ തയ്യാറാക്കിയിരുന്നത്. ഇപ്പോഴത് കമ്പ്യൂട്ടര്‍ വത്കരിച്ചതോടെ അതിവേഗത്തിലെടുക്കാന്‍ സൌകര്യമുണ്ട്. വാദികള്‍ക്കും എതിര്‍കക്ഷികള്‍ക്കും പ്രതികള്‍ക്കും കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം എളുപ്പമാകും.
Keywords: Court orders, Online, Kasaragod






