എ.സിക്ക് വില്പനാന്തര സേവനം കൊടുത്തില്ല; പണം തിരികെ നല്കാന് കോടതി വിധി
Jan 30, 2012, 11:18 IST
പയ്യന്നൂര്‍: റൊക്കം പണം കൊടുത്ത് വാങ്ങിയ എയര്‍കണ്ടീഷണര്‍ മാസങ്ങള്‍ക്കകം പ്രവര്‍ത്തിക്കാതായപ്പോള്‍ അത് പരിഹരിച്ച് നല്കാന് കൂട്ടാക്കാത്ത പയ്യന്നൂര്‍ നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സ് കോര്‍പ്പറേഷനോട് എ.സി.യുടെ പണം ഉള്‍പ്പെടെ തിരിച്ച് നല്കാന് കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം ഉത്തരവിട്ടു. പയ്യന്നൂരിലെ അജിത നല്കിയ ഹരജിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം പ്രസിഡണ്ട് കെ.ഗോപാലന് ഫോറം അംഗങ്ങളായ കെ.പി. പ്രീത കുമാരി, എം.ഡി.ജെസ്സി എന്നിവരുടേതാണ് ഉത്തരവ്.
ഒരു വര്‍ഷത്തെ ഗ്യാരണ്ടിയും അഞ്ച് വര്‍ഷത്തെ വാറണ്ടിയും ഉറപ്പ് നല്‍കിയാണ് എ.സി.നല്‍കിയതെന്നും എന്നാല്‍ ഗ്യാരണ്ടി കാര്‍ഡ് തരുന്നതിന് പകരം ബില്‍ തന്നെയാണ് ഗ്യാരണ്ടി കാര്‍ഡെന്ന് മാനേജര്‍ ധരിപ്പിക്കുകയായിരുന്നുവെന്നും പരാതിയുമായെത്തിയപ്പോള്‍ എ.സിയൊക്കെ ഇലക്ട്രോണിക്സ് സാധനമാണ്, വാങ്ങിക്കുമ്പോള്‍ അത് അറിഞ്ഞിരുന്നില്ലേ എന്ന് കടയിലുള്ളവര്‍ പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
16,200 രൂപ നല്കി 2010 മാര്‍ച്ച് 11 നാണ് നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സില് നിന്ന് ഒനിഡാ കമ്പനിയുടെ എയര്‍കണ്ടീഷണര്‍ വാങ്ങിയത്. എട്ട് മാസത്തിനകം തന്നെ എ.സി. ഓണ്‍ ചെയ്താല്‍ കൂളിംഗ് ലഭിക്കാതായി. ഉപഭോക്താവ് കടയിലെത്തി പരാതി രജിസ്ട്രര്‍ ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മെക്കാനിക്ക് എത്തി. തകരാറ് മനസ്സിലായില്ലെന്ന് പറഞ്ഞ് മടങ്ങിയ മെക്കാനിക്ക്, ഉപഭോക്താവ് വീണ്ടും നേരിട്ടും ഫോണ്‍ വഴിയും കടയില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പത്ത് ദിവസത്തിന് ശേഷമെത്തി ബോര്‍ഡ് മാറ്റി. കൂളിങ്ങ് കിട്ടിയപ്പോള്‍ ഡിസ്പ്ലേയില്ലാതായി. പിന്നീട് പരാതിപ്പെട്ടിട്ടും തിരിഞ്ഞ് നോക്കിയതേയില്ല. പലതവണ ഫോണ്‍ വഴിയും നേരിട്ടും കടയിലെത്തി വിവരം അറിയിച്ചിട്ടും ഉടമ ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
ഒരു വര്‍ഷത്തെ ഗ്യാരണ്ടിയും അഞ്ച് വര്‍ഷത്തെ വാറണ്ടിയും ഉറപ്പ് നല്‍കിയാണ് എ.സി.നല്‍കിയതെന്നും എന്നാല്‍ ഗ്യാരണ്ടി കാര്‍ഡ് തരുന്നതിന് പകരം ബില്‍ തന്നെയാണ് ഗ്യാരണ്ടി കാര്‍ഡെന്ന് മാനേജര്‍ ധരിപ്പിക്കുകയായിരുന്നുവെന്നും പരാതിയുമായെത്തിയപ്പോള്‍ എ.സിയൊക്കെ ഇലക്ട്രോണിക്സ് സാധനമാണ്, വാങ്ങിക്കുമ്പോള്‍ അത് അറിഞ്ഞിരുന്നില്ലേ എന്ന് കടയിലുള്ളവര്‍ പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Payyannur, court-order, Kasaragod,