city-gold-ad-for-blogger

ദേശീയ പാതയ്ക്കരികില്‍ കണ്ടയ്‌നറുകളുടെ പാര്‍ക്കിംഗ്: യാത്രക്കാര്‍ അപകട ഭീതിയില്‍

നായന്മാര്‍മൂല: (www.kasargodvartha.com 05.09.2017) ദേശീയ പാതയ്ക്കരികിലായി കണ്ടയ്‌നര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റു വാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. നായന്മാര്‍മൂല പാണലത്തെ സ്വകാര്യ വാഹന ഷോറൂമിലേക്ക് വാഹനങ്ങളുമായി വരുന്ന കണ്ടയ്‌നറുകളാണ് ദേശീയ പാതയോട് ചേര്‍ന്നുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നത്.

ഇതുകൂടാതെ ഇത്തരം കണ്ടയ്‌നര്‍ ലോറികള്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോള്‍ ദേശീയ പാതയുടെ മധ്യത്തില്‍ കുടുങ്ങുന്നത് പതിവാണ്. ഇതുമൂലം മണിക്കൂറുകളോളം വാഹന ഗതാഗതം സ്തംഭിക്കാറുണ്ട്. ഷോറൂമിലേക്ക് വരുന്ന കണ്ടയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തന്നെ പ്രത്യേക സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.

ദേശീയ പാതയ്ക്കരികില്‍ കണ്ടയ്‌നറുകളുടെ പാര്‍ക്കിംഗ്: യാത്രക്കാര്‍ അപകട ഭീതിയില്‍

പലപ്പോഴും മൂന്നോ, നാലോ കണ്ടയ്‌നറുകള്‍ ദിവസങ്ങളോളം റോഡരികില്‍ പാര്‍ക്ക് ചെയ്യാറുണ്ട്. രാത്രി കാലങ്ങളില്‍ ഇവ മറ്റു വാഹനയാത്രക്കാരുടെ ശ്രദ്ധയില്‍ പതിയണമെന്നില്ല. അതുമൂലം വലിയ അപകട സാധ്യതയാണുള്ളത്. കഴിഞ്ഞ ദിവസം മാത്രം ഏഴ് കണ്ടയ്‌നറുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. വലിയ ഉയരവും നീളവുമുള്ള ഇവ നിര്‍ത്തിയിടുന്നതോടെ പാതക്കിരുവശവും വലിയ മതിലുകള്‍ പണിതത് പോലെ അനുഭവപ്പെടുന്നു.

തിരക്ക് പിടിച്ച ദേശീയ പാതയിലെ ഇടുങ്ങിയ ഈ ഭാഗത്ത് വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നട യാത്രക്കാര്‍ ജീവന്‍ പണയം വെച്ച് റോഡിലൂടെയാണ് നടന്നു പോവുന്നത്. കൂടാതെ അത്യാവശ്യ സമയങ്ങളില്‍ വാഹനങ്ങള്‍ക്കു റോഡിന്റെ വശങ്ങളിലേക്ക് ഇറങ്ങാന്‍ പറ്റാത്തത് മൂലം ചെറിയ അപകടങ്ങളും നിത്യ സംഭവമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Road, Lorry, Accident, Natives, Complaint, Kasaragod, Container Lorry.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia