കള്ളത്തോക്ക് കേസ്: കോണ്‍ഗ്രസ് നേതാവ് ഒളിവില്‍
Dec 23, 2011, 14:37 IST
വെള്ളരിക്കുണ്ട്: കള്ളത്തോക്ക് കേസില്‍ കോണ്‍ഗ്രസ് ഐ ബളാല്‍ മണ്ഡലം സെക്രട്ടറി ലാലിച്ചനെ വെള്ളരിക്കുണ്ട് പോലീസ് പ്രതിചേര്‍ത്തു. ലാലിച്ചന്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ കടത്തിയ നാടന്‍ കള്ളതോക്കും തിരകളുമായി ബളാല്‍ അരീക്കരയിലെ കുഞ്ഞാമദിന്റെ മകന് കെ.മുഹമ്മദിനെ (49) വെള്ളരിക്കുണ്ട് സി. ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു.
ബളാല്‍ രജിസ്ട്രാര്‍ ഓഫീസിന് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുഹമ്മദ് ഓടിച്ചുവരികയായിരുന്ന കെ.എല്‍.13.എച്ച്- 2063 നമ്പര്‍ ബൈക്ക് പരിശോധിച്ചപ്പോഴാണ് ലൈസന്‍സില്ലാത്ത നാടന്‍ തോക്കും മൂന്ന് തിരകളും കണ്ടെത്തിയത്. മുഹമ്മദിനെ ചോദ്യം ചെയ്തപ്പോള്‍ കള്ളത്തോക്കുമായി ലാലിച്ചനും ബി ജെ പിയുടെ സജ്ജീവ പ്രവര്ത്തകന് നരേന്ദ്രനും ബന്ധമുണ്ടെന്ന് മൊഴിനല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലാലിച്ചനെയും നരേന്ദ്രനെയും പോലീസ് പ്രതിചേര്‍ത്തത്. നരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദിനെയും നരേന്ദ്രനെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Keywords: Fake Gun, case, Congress, Leader, Missing, Vellarikundu, Kasaragod







