city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യൂസ് പേ­പ്പ­റില്‍ പ­ല­ഹാ­രം പൊ­തി­യു­ന്ന­തിനും കൈ­തു­ട­ക്കു­ന്ന­തി­നു­മെ­തിരെ ന­ടപ­ടി

 ന്യൂസ് പേ­പ്പ­റില്‍ പ­ല­ഹാ­രം പൊ­തി­യു­ന്ന­തിനും കൈ­തു­ട­ക്കു­ന്ന­തി­നു­മെ­തിരെ ന­ടപ­ടി
കാസര്‍­കോ­ട്: ­പ­ല­ഹാ­രം ന്യൂ­സ് പേ­പ്പ­റില്‍ പൊ­തി­യു­ന്ന­തിനും ഹോ­ട്ട­ലില്‍ ഭക്ഷ­ണം ക­ഴി­ച്ച­ശേ­ഷം കൈ­തു­ട­ക്കാന്‍ നല്‍­കു­ന്ന­തി­നു­മെ­തി­രെ ന­ട­പ­ടി­വ­രുന്നു. ആ­രോ­ഗ്യ­വ­കു­പ്പ് അ­ധി­കൃ­ത­രാ­ണ് ന­ടപ­ടി തു­ട­ങ്ങി­യി­രി­ക്കു­ന്നത്. തി­രു­വ­ന­ന്ത­പുര­ത്ത് ഇ­ത്ത­ര­ത്തില്‍ എ­ണ്ണ­പ­ല­ഹാ­രം അച്ച­ടി പേ­പ്പ­റില്‍ പൊ­തി­യു­ന്ന­തി­നെ­തി­രെ ന­ട­പ­ടിയും മു­ന്ന­റി­യിപ്പും ആ­രം­ഭി­ച്ചു­ക­ഴി­ഞ്ഞി­ട്ടു­ണ്ട്.

ത­ട്ടു­ക­ട­ക­ളില്‍ നിന്നും ഹോ­ട്ട­ലു­ക­ളില്‍ നി­ന്നു­മാ­ണ് എ­ണ്ണ­പ­ല­ഹാ­ര­ങ്ങള്‍ ഇ­ത്ത­ര­ത്തില്‍ അച്ച­ടി പേ­പ്പ­റു­ക­ളില്‍ പൊ­തി­ഞ്ഞു­നല്‍­കു­ന്നത്. ചി­ല സ്ഥ­ല­ങ്ങ­ളില്‍ പൊ­രി­ച്ച മീനും കോ­ഴിയും ന്യൂ­സ് പേ­പ്പ­റു­ക­ളില്‍ പൊ­തിഞ്ഞു­കൊ­ടു­ക്കു­ന്നു­ണ്ട്. പല ഹോ­ട്ട­ലു­ക­ളിലും ഭക്ഷ­ണം ക­ഴി­ച്ചു­ക­ഴി­ഞ്ഞാല്‍ തു­ട­ക്കാന്‍ ന്യൂ­സ് പേ­പ്പ­റു­കള്‍ കീ­റിനല്‍­കു­ന്നുണ്ട്. പേ­പ്പ­റി­ലെ മ­ഷി­യില്‍ ഈ­യ്യവും കാര്‍­ബ­ണു­മാ­ണ് അ­ട­ങ്ങി­യി­ട്ടു­ള്ളത്. ഇ­ത് ക്യാന്‍­സ­റിനും കി­ഡ്‌­നി സം­ബ­ന്ധമായ രോ­ഗ­ത്തിനും അള്‍­സ­റിനും മ­റ്റ് പ­ലവിധ രോ­ഗ­ങ്ങള്‍ക്കും ഇ­ട­യാ­ക്കു­മെ­ന്നാ­ണ് ആ­രോ­ഗ്യ­വ­കു­പ്പ് അ­ധി­കൃ­ത­രു­ടെ മു­ന്ന­റി­യി­പ്പ്.

എ­ണ്ണ­പ­ല­ഹാ­രം പേ­പ്പ­റില്‍ എ­ടു­ക്കു­ന്ന പ­ലരും എ­ണ്ണമ­യം ക­ള­യാന്‍ ന്യൂ­സ് പേ­പ്പ­റില്‍ അ­മര്‍­ത്തി­ത്തു­ട­ക്കാ­റുണ്ട്. ഇ­ത് മ­ഷി­യു­ടെ അം­ശം കൂ­ടു­തല്‍ ശ­രീ­ര­ത്തി­നക­ത്ത് ക­ട­ക്കാന്‍ കാ­ര­ണ­മാ­കുന്നു. പേ­പ്പ­റില്‍ നിന്നും വള­രെ കു­റ­ഞ്ഞ അ­ള­വി­ലാണ് ഈ­യവും കാര്‍­ബണും ശ­രീ­ര­ത്തില്‍ എ­ത്തു­ന്ന­തെ­ങ്കിലും തു­ടര്‍­ച­യാ­യി ഇ­ത്ത­ര­ത്തില്‍ ഭ­ക്ഷ­ണ സാ­ധ­നങ്ങള്‍ ക­ഴി­ക്കുന്ന­ത് അ­പ­ക­ട­ത്തി­ന് കാ­ര­ണ­മാ­കും. ടിഷ്യു പേ­പ്പ­റില്‍ ആ­ഹാ­ര­സാ­ധ­ന­ങ്ങള്‍ പൊ­തിഞ്ഞു­കൊ­ടു­ക്കു­ന്ന­ത് കൊ­ണ്ട് ആ­രോ­ഗ്യ­പ്ര­ശ്‌­നം ഉ­ണ്ടാ­കു­ന്നില്ല.

അച്ച­ടി മ­ഷി പു­ര­ളാ­ത്ത പേ­പ്പ­റു­കളും അ­പ­ക­ട­മു­ണ്ടാ­ക്കില്ല. തി­രു­വ­ന­ന്ത­പുര­ത്തെ നി­രവ­ധി ക­ട­ക­ളില്‍ ഫു­ഡ് ഇന്‍­സ്‌­പെ­ക­ടര്‍­മാര്‍ പരി­ശോ­ധ­ന നട­ത്തി ത­ട്ടു­ക­ട ഉ­ട­മ­കള്‍ക്കും ഹോ­ട്ട­ലു­ട­മ­കള്‍­ക്കു­മെ­തി­രെ പി­ഴ­ചു­മത്തി. ന്യൂ­സ് പേ­പ്പ­റില്‍ പ­ല­ഹാ­ര­ങ്ങള്‍ പൊ­തിഞ്ഞു­കൊ­ടു­ക്കു­ന്ന­താ­യി ക­ണ്ടെ­ത്തി­യാല്‍ 2,000 രൂ­പ­യാ­ണ് പി­ഴ ഈ­ടാ­ക്കു­ന്നത്. കാസര്‍­കോട്ടും ആ­രോ­ഗ്യ­വ­കു­പ്പ് അ­ധി­കൃ­തര്‍ വൈ­കാ­തെ ന­ടപ­ടി തു­ട­രു­മെ­ന്നാ­ണ് സൂചന.

Keywords:  Kasaragod, Oil, Hotel, Food, Kerala, Action, News Paper

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia