ട്രാഫിക് എസ് ഐ അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് മുന്‍നഗരസഭാ കൗണ്‍സിലര്‍ ഡി ജി പിക്കും പോലീസ് ചീഫിനും പരാതി നല്‍കി
May 17, 2017, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2017) ട്രാഫിക് എസ് ഐ അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് മുന്‍നഗരസഭാ കൗണ്‍സിലര്‍ ഡി ജി പിക്കും പോലീസ് ചീഫിനും പരാതി നല്‍കി. കാസര്‍കോട് മുന്‍ നഗരസഭാ കൗണ്‍സിലറും പൊതുപ്രവര്‍ത്തകനുമായ മജീദ് കൊല്ലംപാടിയാണ് കാസര്‍കോട് ട്രാഫിക് എസ്‌ഐക്കെതിരെ പരാതി നല്‍കിയത്.
ചൊവ്വാഴ്ച വൈകുന്നേരം തിരക്കേറിയ കറന്തക്കാട് ജങ്ഷനില്‍ ബൈക്ക് പിടിച്ചുവലിച്ച് അപകടം വരുത്തും വിധം തടഞ്ഞു നിര്‍ത്തിയെന്നും, ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഉദ്യോഗസ്ഥനെതിരെ ഇതിന് മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പൊതുസമൂഹത്തോട് പരുഷമായും വിഭാഗീയത സൃഷ്ടിക്കുന്ന രീതിയിലുമാണ് പെരുമാറുന്നത്. ഇത് പരിഷ്‌കൃത പോലീസ് സേനയ്ക്ക് അപമാനമാണെന്നും വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Complaint, Police, Bike, Majeed Kollampady, Traffic SI, DGP, Police Chief.