റാണിപുരത്തെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ റവന്യൂ മന്ത്രിക്ക് പരാതി നല്‍കി
May 14, 2017, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2017) ജില്ലയിലെ പ്രധാന ടൂറിസ്റ്റ്് കേന്ദ്രമായ റാണിപുരത്തെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ പരാതി നല്‍കി. കാസര്‍കോടിനൊരിടം കൂട്ടായ്മയ്ക്ക് വേണ്ടി നൗഫല്‍ റഹ് മാനാണ് റവന്യൂ മന്ത്രിക്ക് പരാതി നല്‍കിയത്. പരിസ്ഥിതി ലോല പ്രദേശമായ റാണിപുരത്ത് നടക്കുന്ന അനധികൃത കയ്യേറ്റവും മണലെടുപ്പും നിര്‍ബാധം തുടരുകയാണെന്നും കാസര്‍കോട്ടെ കാലാവസ്ഥയെയും ഭൂഗര്‍ഭ ജലനിരപ്പിനെയും സ്വാധീനിക്കുന്ന റാണിപുരം മലനിരകളെ സംരക്ഷിച്ച് നിര്‍ത്തിയില്ലെങ്കില്‍ അതിവിദൂര ഭാവിയില്‍ ഒരു പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Ranipuram, Complaint, Minister, District Collector, Noufal Rahman.