ഓയിലിന് പകരം വെളിച്ചെണ്ണ; ഇസ്മയില്‍ മാഷിന്റെ ബൈക്ക് സവാരി ഗിരിഗിരി
Jan 1, 2012, 14:41 IST
![]() |
| ഇസ്മയില്‍ തന്റെ ബൈക്കില്‍ വെളിച്ചെണ്ണ നിറയ്ക്കുന്നു |
ബൈക്ക് ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍ത്തിപോകാന്‍ വിഷമമുള്ളതിനാല്‍ തൊട്ടടുത്ത കടയില്‍ നിന്നും ഒരു ലിറ്ററിന്റെ പാക്കറ്റ് വെളിച്ചെണ്ണ വാങ്ങി എഞ്ചിന് ഓയിലിന് പകരം ഒഴിച്ചുകൊടുത്തു. വണ്ടി സാധാരണ പോലെ തന്നെ ഓടിച്ചുപോകാനായി. പുകയും അന്തരീക്ഷ മലിനീകരണവും ഒന്നുമില്ലാതെ വണ്ടിയോടിക്കാനായതിന്റെ സന്തോഷം ഇസ്മയില്‍ മറ്റുള്ളവരെയും പറഞ്ഞറിയിച്ചു. നേരത്തെ ഓട്ടോ ഓടിച്ചിരുന്ന ഇസ്മയില്‍ മാഷ് ഓട്ടോറിക്ഷയില്‍ എഞ്ചിന് ഓയിലിന് പകരം വെളിച്ചെണ്ണ ഒഴിച്ച് വണ്ടിയോടിച്ച പരിചയമാണ് ബൈക്കിലും വെളിച്ചെണ്ണ ശീലമാക്കാന്‍ പ്രേരിപ്പിച്ചത്.
തിരുവനന്തപുരത്തുള്ള നിരവധി സുഹൃത്തുക്കള്‍ ഇസ്മയിലിന്റെ നിര്‍ദ്ദേശ പ്രകാരം എഞ്ചിന്ഓയിലിന് പകരം വെളിച്ചെണ്ണ ഒഴിച്ച് വണ്ടിയോടിച്ചുവരുന്നുണ്ട്. വണ്ടിക്ക് യാതൊരു കേടുപാടുമില്ലാതെ സവാരി നടത്താനാകുന്നതിന്റെ സന്തോഷം അവരും മാഷെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. പുതിയ വണ്ടിയില്‍ ഇത്തരത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ഓടിച്ചാല്‍ പിസ്റ്റണ്‍ തകരാറാകുമെന്ന മെക്കാനിക്കുകളുടെ താക്കീതുള്ളതിനാല്‍ പുതിയവണ്ടിക്കാരെ ഇസ്മയില്‍ വെളിച്ചെണ്ണയൊഴിച്ച് വണ്ടിയോടിക്കാന്‍ നിര്‍ബന്ധിക്കാറില്ല. നാല് വര്‍ഷമായി ഇങ്ങനെ വണ്ടിയോടിക്കാന്‍ തുടങ്ങിയ ഇസ്മയിലിന് സാമ്പത്തിക ലാഭമുണ്ട്.
ഒരു പാക്കറ്റ് വെളിച്ചെണ്ണയ്ക്ക് 105 രൂപ മുതല്‍ 150 രൂപവരെയാണ് ഷോപ്പിലെ വില. അതേസമയം ഒരു ലിറ്റര്‍ എഞ്ചിന് ഓയില്‍ നിറയ്ക്കാന്‍ 250 രൂപ നല്‍കേണ്ടതുണ്ട്. 100 രൂപ ലാഭത്തിന് പുറമെ നല്ല മൈലേജും ലഭിക്കുന്നതോടൊപ്പം പുകയും അന്തരീക്ഷ മലിനീകരണവുമില്ലാ തെയുള്ള സവാരി ഗിരിഗിരി തന്നെ.
-നിയാസ് ചെമ്മനാട്
-നിയാസ് ചെമ്മനാട്
Keywords: Coconut-Oil, Bike, Ismail-Master, Seethangoli, Kasaragod







