ഇ-മണല്‍ പാസ് അനുവദിക്കുന്നതില്‍ ഒത്തുകളി; താലൂക്ക് ഓഫീസില്‍ കയ്യാങ്കളി
May 3, 2013, 18:32 IST
കാസര്‍കോട്: ഇ-മണല്‍ പാസിനെ ചൊല്ലി കാസര്‍കോട് താലൂക്ക് ഓഫീസില്‍ ഉന്തും തള്ളും. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മണല്‍ പാസ് വിതരണം ചെയ്യുന്നതിനിടെ സ്ഥലത്തെത്തിയ ലോറി ഡ്രൈവര്‍മാര്‍ ചിലരില്‍ നിന്ന് മണല്‍ കൊണ്ടു പോകുന്നതിന് പാസ് വാങ്ങിയതിനെ ചോദ്യം ചെയ്തതാണ് ഉന്തിനും തള്ളിനും കാരണമായതെന്ന് പറയുന്നു.
മണല്‍ പ്രദേശത്തെ ആളുകള്‍ക്ക് നല്‍കാതെ വാടകയ്ക്ക് വേണ്ടി ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാന്‍ ലോറി ഡ്രൈവര്‍മാര്‍ മത്സരിക്കുകയാണ്. പാസ് നേരിട്ട് കടവില്‍ എത്തിച്ചാല്‍ അതിന്റെ മറവില്‍ പ്രതിദിനം നാലു ലോറി മണല്‍ വരെ ചിലര്‍ കടത്താറുണ്ടെന്ന് ഡ്രൈവര്‍മാരില്‍ ചിലരും പറയുന്നു. ജില്ലകളിലെ 50 കടവുകളില്‍ നിന്നാണ് ഇ-മണല്‍ നല്‍കാന്‍ പാസ് നല്‍കുന്നത്.
ആരിക്കാടി, ഷിറിയ, ഒളയം തുടങ്ങിയ കടവുകളില്‍ നിന്ന് തേപ്പിന് ആവശ്യമായ പൂഴി ലഭിക്കുന്നു. ഇത് ചില ഇടനിലക്കാര്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പരിസരത്തെ ആവശ്യക്കാര്‍ക്ക് നല്‍കാതെ ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോവുകയാണ്. ഇതിന് ചില ലോറി ഡ്രൈവര്‍മാര്‍ കൂട്ടു നില്‍ക്കുന്നതായും ഇടപാടുകാര്‍ ആരോപിക്കുന്നു. ഇ-മണല്‍ പാസ് അനുവദിക്കുന്നതില്‍ സുതാര്യത ഇല്ലെന്നും ഓഫീസര്‍മാരും ലോറി ഡ്രൈവര്‍മാരും തമ്മിലുള്ള ഒത്താശയോടെയാണ് മണല്‍ പാസ് അനുവദിക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പോലീസെത്തിയാണ് ഒടുവില്‍ താലൂക്ക് ഓഫീസിലെ സംഘര്‍ഷാവസ്ഥ നീക്കിയത്.
Keywords: Sand, Lorry, Driver, Arikady, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.