എ.എസ്.ഐയെ തള്ളിയിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്
Jan 25, 2012, 11:59 IST
കാസര്‍കോട്: എ.എസ്.ഐയെ തള്ളിയിട്ട് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഓട്ടോഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു. ഇസദ് നഗറിലെ ഓട്ടോഡ്രൈവര്‍ ഷെരീഫിനെതിരെയാണ് പോലീസ് കേസെടുത്തത്. നുള്ളിപ്പാടി ദേശീയപാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടിയിലാണ് കെ.എല്‍.60.ബി-8713 നമ്പര്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷെരീഫ് എ.എസ്.ഐ വിജയനെ തള്ളിയിട്ട് ഓട്ടോ ഓടിച്ചുപോയത്.
Keywords: Kasaragod, Case, Auto Driver, ASI







