city-gold-ad-for-blogger

അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 20 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 20 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പൊതു ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതിനും റോഡ് തടസപ്പെടുത്തിയതിനും 20 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, കെ.രവീന്ദ്രന്‍, ശിവപ്രസാദ്, തുടങ്ങിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്.

 ഞായറാഴ്ച കാസര്‍കോട് ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കരിങ്കൊടി കാട്ടുകയും ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനും ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമുള്‍പെടെ 20 പേരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിരുന്നു.

പിന്നീട് സ്റ്റേഷനിലെത്തിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും ജാമ്യത്തില്‍വിട്ടതിന് ശേഷമാണ് കാസര്‍കോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മന്ത്രിയെ കരിങ്കൊടി കാട്ടിയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Keywords:  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Permission, D.Y.F.I,March,Case, Kasaragod, Road, Police, Leader, Arrest, Gusthouse, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia