city-gold-ad-for-blogger

കുമ്പള കടപ്പുറത്ത് കണ്ടെത്തിയ ബോട്ട് പരിഭ്രാന്തി പരത്തി

കുമ്പള കടപ്പുറത്ത് കണ്ടെത്തിയ ബോട്ട് പരിഭ്രാന്തി പരത്തി
File Photo
കാസര്‍കോട്: കുമ്പള കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയ ബോട്ട് പരിഭ്രാന്തി പരത്തി. വ്യാഴാവ്ച ഉച്ചയോടെയാണ് കോയിപ്പാടി കടപ്പുറത്ത് തീരത്തിന് സമീപം ബോട്ട് നങ്കൂരമിട്ടനിലയില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. ഇവര്‍ വിവരം കാസര്‍കോട് കോസ്റ്റല്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

കോസ്റ്റല്‍ പോലീസ് എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബോട്ടിനടുത്തെത്തി ഇതിലുണ്ടായിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തപ്പോള്‍ ഡീസല്‍ തീര്‍ന്നതിനാല്‍ ബോട്ട് പ്രവര്‍ത്തനരഹിതമായി എന്നാണ് മറുപടി നല്‍കിയത്. തമിഴ്‌നാട് സ്വദേശികളായ 12 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.

കൊച്ചിയില്‍ നിന്നാണ് ബോട്ട് കാസര്‍കോടന്‍ തീരത്തെത്തിയതെന്നാണ് വിവരം. ദിവസങ്ങളോളം കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ആവശ്യത്തിന് ഡീസല്‍ കരുതാറുണ്ട്. എന്നാല്‍ ഇവര്‍ ഡീസല്‍ സൂക്ഷിക്കാതിരുന്നത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കടല്‍ വഴിയുള്ള ഭീകരവാദ പ്രവര്‍ത്തനവും തീവ്രവാദ പ്രവര്‍ത്തനവും ശക്തമായിരിക്കുന്നതിനാല്‍ ബോട്ടിലുള്ളവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമം വിട്ടയക്കുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Keywords:  Kumbala, Boat, Kasaragod, Police, Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia