city-gold-ad-for-blogger

'കേന്ദ്ര സര്‍വകലാശാലയില്‍ മുന്നണികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിയമനം പങ്കുവെച്ചു'

കാസര്‍കോട്: ആരോപണ വിധേയനായ കാസര്‍കോട് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളും അവരുടെ മഹിളാ സംഘടനകളും പ്രതികരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്.

സി.പി.എമ്മിന്റെ ഒരു എം.എല്‍.എയുടെ മകനടക്കം ഇടതുപക്ഷ നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ക്ക് യോഗ്യതയില്ലാഞ്ഞിട്ടും കേന്ദ്ര സര്‍വകലാശാലയില്‍ അനധികൃത നിയമനം ലഭിച്ചത് കൊണ്ടാണ് രജിസ്ട്രാര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടും ഇടതു മുന്നണി പ്രതികരിക്കാതിരുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു. ഇരു മുന്നണികളും ഉന്നത ഉദ്യോഗസ്ഥരും കൂടി നിയമനം പങ്ക് വെച്ചതായും ശ്രീകാന്ത് ആരോപിച്ചു.

'കേന്ദ്ര സര്‍വകലാശാലയില്‍ മുന്നണികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിയമനം പങ്കുവെച്ചു'ഉഗാണ്ടയില്‍ സ്ത്രീ പീഡനം നടത്തുന്നു എന്ന് കേട്ടാല്‍ ഇവിടെ പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷവും അവരുടെ പോഷക സംഘടനകളും സ്വന്തം മൂക്കിനു താഴെ സ്വഭാവ ദൂഷ്യവും അധ്യാപക ഉദ്യോഗസ്ഥ നിയമനത്തില്‍ വന്‍ക്രമകേട് ഉണ്ടെന്ന് തെളിഞ്ഞിട്ടും മൗനം പാലിക്കുന്നത് ഇപ്പോള്‍ നടന്ന നിയമനത്തിലുള്ള ഉപകാരസ്മരണയും അടുത്തു തന്നെ നടക്കാനിരിക്കുന്ന നിയമനത്തില്‍ വില പേശാനുള്ള തന്ത്രവുമാണെന്ന് ശ്രീകാന്ത് ആരോപിച്ചു.


Keywords: Central university, Fake appointment, UDF, CPM, Against, Protest, BJP, Adv.K.Srikanth, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia