ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കെഎസ്ആര്‍ടിസി നിര്‍ത്താതെ പോയി
Oct 26, 2018, 23:09 IST
ചോയ്യങ്കോട്: (www.kasargodvartha.com 26.10.2018) ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയി. പിന്നാലെ വന്ന മറ്റൊരു കെഎസ്ആര്‍ടിസിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പ്രശസ്ത ക്ഷേത്ര ശില്‍പ്പി നീലേശ്വരം മന്ദംപുറത്തെ അജിത്ത്കുമാറി(46)നെ ഇടിച്ചുവീഴ്ത്തിയാണ് കെഎസ്ആര്‍ടിസി നിര്‍ത്താതെ പോയത്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ചോയ്യങ്കോട്ട് വെച്ചാണ് സംഭവം. നീലേശ്വരത്തു നിന്നും ചീമേനി കക്കോട് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ബൈക്കില്‍ പോവുകയായിരുന്നു അജിത്ത്. ബസ് ബൈക്കിലിടിച്ച് തെറിച്ചുവീണ് അജിത്തിന് പരിക്കേറ്റിട്ടും എളേരിത്തട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് വന്ന കെഎസ്ആര്‍ടിസി നാട്ടുകാര്‍ തടഞ്ഞു. പരിക്കേറ്റ അജിത്തിനെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, KSRTC, Bus, Accident, Bike-Accident, Bike, Injured, news, Bike rider injured after KSRTC Bus hits