city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭവന പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നതില്‍ തിരിമറി നടന്നുവെന്നുള്ള ബി ജെ പി- സി പി എം ആരോപണം വാസ്തവ വിരുദ്ധം: ബീഫാത്വിമ ഇബ്രാഹിം

കാസര്‍കോട്: (www.kasargodvartha.com 23/12/2016) കാസര്‍കോട് നഗരസഭയില്‍ 2015- 2016 വര്‍ഷം വനിതകള്‍ക്കുള്ള ഭവന പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നതില്‍ തിരിമറി നടന്നുവെന്നുള്ള ബി ജെ പി- സി പി എം ആരോപണം വാസ്തവ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി എന്നിവര്‍ പറഞ്ഞു.

കാലാകാലങ്ങളിലായി നടപ്പിലാക്കുന്ന ഇത്തരം പദ്ധതികള്‍ മുഴുവന്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് നടപ്പിലാക്കി വരുന്നത്. 2015- 2016 വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ പരാതി ഉന്നയിക്കുന്നത് വിരോധാഭാസമാണ്. പദ്ധതി നടപ്പിലാക്കുന്നതിന് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കാലതാമസം വന്നിട്ടുണ്ട്. മറ്റു അപാകതകളൊന്നും ഈ വിഷയത്തില്‍ ഇല്ലെന്നും ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും കൂട്ടിച്ചേര്‍ത്തു.

Related News:
ഭവന പുനരുദ്ധാരണപ്രവര്‍ത്തിയിലെ അഴിമതി; കൗണ്‍സില്‍ യോഗത്തിനിടെ നഗരസഭാ ചെയര്‍പേഴ്‌സണിനെ ബി ജെ പി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു

കാസര്‍കോട് നഗരസഭ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം; വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തു

ഭവന പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നതില്‍ തിരിമറി നടന്നുവെന്നുള്ള ബി ജെ പി- സി പി എം ആരോപണം വാസ്തവ വിരുദ്ധം: ബീഫാത്വിമ ഇബ്രാഹിം

Keywords: Kasaragod, Kerala, Beefathima, BJP, CPM, Kasaragod-Municipality, Beefathima Ibrahim on current issues.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia