ആധാര്‍ അടക്കമുള്ള രേഖകളുമായി താമസസ്ഥലത്തുനിന്നും ഇറങ്ങിയ ബേക്കറി തൊഴിലാളിയെ കാണാതായി
Sep 21, 2017, 19:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/09/2017) ആധാര്‍ അടക്കമുള്ള രേഖകളുമായി താമസസ്ഥലത്തുനിന്നും ഇറങ്ങിയ ബേക്കറി തൊഴിലാളിയെ കാണാനില്ലെന്ന് പരാതി. ഇട്ടമ്മല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷൈജുവിനെയാണ് കാണാതായത്. സെപ്തംബര്‍ രണ്ടിന് ക്വാര്‍ട്ടേഴ്സില്‍ നിന്നും ആധാറും മറ്റു വിലപ്പെട്ട രേഖകളുമെടുത്ത് ഭാര്യയോട് പതിവുപോലെ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞിട്ടു പോയതാണ്.
എന്നാല്‍ വൈകീട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജോലി സ്ഥലത്തും മറ്റു സുഹൃത്തുക്കളുടെ അടുത്തും അന്വേഷിച്ചുവെങ്കിലും വിവരമൊന്നും ലഭിച്ചില്ല. സാധാരണ ഷൈജു വീട്ടില്‍ നിന്നും ദൂരസ്ഥലങ്ങളില്‍ പോയി രണ്ടാഴ്ച കഴിഞ്ഞ് തിരിച്ച് വരാറുണ്ട്. എന്നാല്‍ മൂന്നാഴ്ചയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പിതാവ് എ കെ ഗോപാലന്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനു മുമ്പ് 24-ാമത്തെ വയസില്‍ നാടു വിട്ട ഷൈജു അഞ്ച് വര്‍ഷം കഴിഞ്ഞാണ് തിരിച്ചു വന്നതെന്നും പരാതിയില്‍ പറയുന്നു. ഷൈജുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Missing, Complaint, Police, Investigation, Kasaragod, Family, Shaiju.