city-gold-ad-for-blogger

പിഞ്ചു കുഞ്ഞിന്റെ മരണം: ദമ്പതികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു, തലക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്, വാതില്‍പടിയില്‍ നിന്നും വീണതാണെന്ന് മാതാപിതാക്കള്‍ പോലീസിനോട്, ദേഹത്ത് കണ്ട മറ്റു പരിക്കുകള്‍ ദിവസങ്ങള്‍ക്കു മുമ്പ് കസേര ദേഹത്ത് വീണതിനെ തുടര്‍ന്ന് സംഭവിച്ചതാണെന്നും മൊഴി, കുട്ടിയുടെ കാലൊടിഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത് പണമില്ലാത്തതു കൊണ്ടെന്നും വെളിപ്പെടുത്തല്‍

ഉദുമ: (www.kasargodvartha.com 19.12.2018) കീഴൂരില്‍ 10 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കീഴൂരിലെ മത്സ്യതൊഴിലാളി മുനവ്വിര്‍- മറിയം ദമ്പതികളുടെ മകന്‍ മുഹമ്മദ് ആദില്‍ ആണ് തിങ്കളാഴ്ച രാത്രിയോടെ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെ രണ്ടു മണിക്കൂറോളം ബുധനാഴ്ച ബേക്കല്‍ പോലീസ് ചോദ്യം ചെയ്തു. കുട്ടി വാതില്‍പടിയില്‍ നിന്നും താഴേക്ക് വീണ് തലയ്ക്ക് പരിക്കേറ്റതാണെന്നാണ് മാറി മാറിയുള്ള ചോദ്യം ചെയ്യലില്‍ ഇരുവരും പോലീസിനോട് വ്യക്തമാക്കിയത്. ഇരുവരുടെയും മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പിഞ്ചു കുഞ്ഞിന്റെ മരണം: ദമ്പതികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു, തലക്കേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്, വാതില്‍പടിയില്‍ നിന്നും വീണതാണെന്ന് മാതാപിതാക്കള്‍ പോലീസിനോട്, ദേഹത്ത് കണ്ട മറ്റു പരിക്കുകള്‍ ദിവസങ്ങള്‍ക്കു മുമ്പ് കസേര ദേഹത്ത് വീണതിനെ തുടര്‍ന്ന് സംഭവിച്ചതാണെന്നും മൊഴി, കുട്ടിയുടെ കാലൊടിഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത് പണമില്ലാത്തതു കൊണ്ടെന്നും വെളിപ്പെടുത്തല്‍

അതേസമയം തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ കാലിലും മറ്റും കണ്ട പരിക്കുകള്‍ ദിവസങ്ങള്‍ക്കു മുമ്പ് കസേര ദേഹത്ത് വീണതിനെ തുടര്‍ന്ന് സംഭവിച്ചതാണെന്നും മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ കാലൊടിഞ്ഞതായും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമില്ലാത്തതു കൊണ്ട് ബാം പുരട്ടുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. ഇതേ വീട്ടില്‍ താമസിക്കുന്ന ബന്ധുവിന്റെ ഒമ്പതു വയസുകാരനായ കുട്ടിയില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് കസേര വീണതായി ഒമ്പതു വയസുകാരനും പറയുന്നു.

ബാം പുരട്ടിയ ഭാഗത്ത് തൊലിയില്‍ പൊള്ളല്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇത് മര്‍ദനം മൂലമാണോ എന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ സംശയകരമായ കാര്യങ്ങളൊന്നും വ്യക്തമാകാത്തതിനാല്‍ ഇവരെ വിട്ടയക്കുകയായിരുന്നുവെന്ന് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേരില്‍ നിന്നും മൊഴിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ മുനവ്വിറിന്റെ കുടുംബം നിര്‍ധനരാണ്. അതുകൊണ്ടാണ് കുട്ടിക്ക് നേരത്തെ പരിക്കേറ്റപ്പോള്‍ ചികിത്സ നടത്താന്‍ കഴിയാതിരുന്നതെന്നും പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

Related News:
10 മാസം പ്രായമുള്ള കുഞ്ഞ് വീണു മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനയക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Udma, Kasaragod, News, Death, Baby's death; Postmortem report revealed

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia