city-gold-ad-for-blogger

അര്‍ദ്ധരാത്രി സ്ത്രീയുടെ വീട്ടിലെത്തിയ പോലീസുകാരനെ കെട്ടിയിടാന്‍ ശ്രമം

അര്‍ദ്ധരാത്രി സ്ത്രീയുടെ വീട്ടിലെത്തിയ പോലീസുകാരനെ കെട്ടിയിടാന്‍ ശ്രമം
കുമ്പള: സ്ത്രീയും കുട്ടികളും മാത്രമുള്ള വീട്ടില്‍ അദ്ധരാത്രിയിലെത്തിയ പോലീസുകാരനെ കെട്ടിയിടാന്‍ കയറുമായെത്തിയ നാട്ടുകാരെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വിരട്ടിയോടിച്ചതിന് ശേഷം പോലീസുകാരനെ മോചിപ്പിച്ചു.
ഏതാനും ദിവസം മുമ്പ് ബന്തിയോട് അടുക്കയിലാണ് സംഭവം. പ്രശ്‌നം നാട്ടില്‍ പുകയുകയാണ്. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്.
അര്‍ദ്ധരാത്രി ബൈക്കിലെത്തിയ പോലീസുകാരന്‍ സ്ത്രീയുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ ദൂരെ ബൈക്ക് റോഡില്‍ നിന്നു മാറ്റി നിര്‍ത്തിയ ശേഷം സ്ത്രീയുടെ വീട്ടുകയിലെത്തുകയായിരുന്നു. പോലീസുകാരന്റെ വരവ് നിരീക്ഷിച്ചിരുന്ന യുവാക്കള്‍ വിവരം അപ്പോള്‍ തന്നെ മറ്റുള്ളവരെ അറിയിക്കുകയും കയറുമായി എല്ലാരും ചേര്‍ന്ന് വീടുവളഞ്ഞു.
ഇത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ തന്റെ വീട് കവര്‍ച്ചാസംഘം വളഞ്ഞിരിക്കുകയാണെന്നും ഉടന്‍ എത്തി രക്ഷപ്പെടുത്തണമെന്നും പോലീസിനെ അറിയിക്കുകയും പോലീസ് സംഘം ഉടന്‍ തന്നെ ജീപ്പില്‍ സ്ഥലത്തെത്തുകയുമായിരുന്നു. പോലീസിനെ കണ്ട് യുവാക്കള്‍ സ്ഥലത്ത് നിന്ന് മാറിയതോടെ വീട്ടില്‍ നിന്നും ഇറങ്ങിയ പോലീസുകാരനെ ജീപ്പ് കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ബൈക്ക് യൂണിഫോമിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരന്‍ ഓടിച്ചു കൊണ്ടുപോയി. സംഭവം ബന്തിയോട് പരിസങ്ങളില്‍ വിവാദമായിട്ടുണ്ട്. എന്നാല്‍ തന്നോട് കളിക്കേണ്ടെന്നും താന്‍ വെറുമൊരു പോലീസല്ലെന്നും തനിക്കും രാഷ്ട്രീയമുണ്ടെന്നും പോലീസുകാരന്‍ മറ്റൊരു പോലീസുകാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിനിടെ പ്രശ്‌നം ലഘൂകരിക്കാന്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ട്.

Keywords: kasaragod, Bandiyod, Police, Woman, House, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia