മദ്യലഹരിയില്‍ പോലീസിനു നേരെ കൈയ്യേറ്റ ശ്രമം; ഒരാള്‍ അറസ്റ്റില്‍, ഒരാള്‍ ഓടിരക്ഷപ്പെട്ടു
Sep 23, 2017, 19:41 IST
രാജപുരം: (www.kasargodvartha.com 23.09.2017) മദ്യലഹരിയില്‍ പോലീസിനു നേരെ കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. പാണത്തൂരിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജപുരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജുവിന് നേരെയാണ് കൈയ്യേറ്റ ശ്രമമുണ്ടായത്.
മദ്യലഹരിയില്‍ എത്തിയ പാണത്തൂരിലെ രഘുവും സുഹൃത്ത് ബിജുവും യാതൊരു പ്രകോപനവുമില്ലാതെ ഷൈജുവിനു നേരെ കൈയ്യേറ്റം നടത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ ചേര്‍ന്നാണ് രഘുവിനെ പിടികൂടിയത്. ഇതിനിടയില്‍ ബിജു ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട ബിജുവിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡ്യൂട്ടിക്കിടയില്‍ പോലീസുകാരെ കൈയ്യേറ്റം ചെയ്ത് ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയ രഘുവിനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, arrest, Police, Assault, Attack, Attack against police; one arrested