city-gold-ad-for-blogger

തല­യില്‍ തല­ച്ചോ­റുള്ള ആര്‍ക്കും ലീഗിനെ കുറ്റ­പ്പെ­ടു­ത്താന്‍ കഴി­യി­ല്ല: ഇ.­അ­ഹ­മ്മദ്

തല­യില്‍ തല­ച്ചോ­റുള്ള ആര്‍ക്കും ലീഗിനെ കുറ്റ­പ്പെ­ടു­ത്താന്‍ കഴി­യി­ല്ല: ഇ.­അ­ഹ­മ്മദ്
കാസര്‍കോട്: തല­യില്‍ തല­ച്ചോ­റുള്ള ആര്‍ക്കും ലീഗിനെ കുറ്റ­പ്പെ­ടു­ത്താന്‍ കഴി­യി­ല്ലെന്ന് മുസ്‌ലിം ലീഗ് അഖി­ലേന്ത്യ പ്രസി­ഡണ്ടും കേന്ദ്ര വിദേ­ശ­കാര്യ സഹ­മ­ന്ത്രി­യു­മായ ഇ.­അ­ഹ­മ്മദ് പറ­ഞ്ഞു. ന്യൂന­പ­ക്ഷ­ങ്ങള്‍ക്കു­വേണ്ടി ഇത്ര­യേറെ സേവനം ചെയ്ത മറ്റൊരു പ്രസ്ഥാ­ന­മി­ല്ല. ന്യൂന­പ­ക്ഷ­ങ്ങള്‍ ഇന്ത്യ­യിലെ പൗര­ന്മാ­രാണ് അവര്‍ക്ക് എല്ലാ അവ­കാ­ശ­ങ്ങ­ളു­മു­ണ്ട്. ലീഗാണ് അതിന് അവ­സ­ര­മൊ­രു­ക്കി­കൊ­ടു­ത്ത­ത്. പുതു­മ­ഴ­യത്ത് വന്ന തവള അത് കണ്ട് വാപൊ­ളി­ച്ചിട്ട് കാര്യ­മി­ല്ല. ലീഗ് മറ്റു­ള്ള­വ­രുടെ ഒര­വ­കാ­ശവും കവര്‍ന്നെ­ടു­ത്തി­ട്ടി­ല്ല, അവ­കാ­ശ­പ്പെ­ട്ടത് ചോദി­ക്കു­ക­മാ­ത്ര­മാണ് ചെയ്യു­ന്ന­ത്. അതിനെ മറ്റൊ­രര്‍ത്ഥ­ത്തില്‍ കാണു­ന്നത് വിരോ­ധാ­ഭാ­സ­മാ­ണ്.

തീവ്ര­ചി­ന്താ­ഗതി ലീഗിന്റെ രാഷ്ട്രീയ നില­പാ­ട­ല്ല, അത്ത­ര­മൊ­ര­വ­സ്ഥ­യെ നുള്ളി­ക­ള­യു­കയും സമാ­ധാന കാത്തു­സൂ­ക്ഷി­ക്കാന്‍ മുന്നി­ട്ടി­റ­ങ്ങി­യ­വ­രു­മാണ് ലീഗും ലീഗിന്റെ പോഷക സംഘ­ട­ന­ക­ളു­മെന്നും അഹ­മ്മദ് കൂട്ടി­ച്ചേര്‍ത്തു.

കൊല്ലു­കയോ വെട്ടു­കയോ ചെയ്യുക എന്നത് ലീഗിന്റെ നയ­മ­ല്ല, അത് പാര്‍ട്ടി പ്രവര്‍ത്ത­ന­ത്തിന്റെ ഭാഗ­മായി സ്വീക­രി­ച്ച­വ­രാണ് മറ്റു­ള്ള­വര്‍ക്ക് ഉപ­ദേശം നല്‍കാന്‍ മുന്നോ­ട്ടു­വ­രു­ന്ന­ത്. അവര്‍ക്ക് ഒരി­ക്കലും സമാ­ധാ­ന­ത്തിന്റെ സന്ദേ­ശ­വാ­ഹ­ക­രായ ലീഗിനെ കുറ്റ­പ്പെ­ടു­ത്താന്‍ കഴി­യി­ല്ല. ന്യൂന­പ­ക്ഷങ്ങള്‍ ഏറ്റ­വു­മ­ധികം ദയ­നീ­യ­മായ ജീവിതം നയി­ക്കു­ന്നത് ഇട­തു­പക്ഷം മൂന്ന് പതി­റ്റാണ്ട് കാലം ഭരണം നട­ത്തിയ പശ്ചി­മ­ബം­ഗാ­ളി­ലാ­ണെന്ന കാര്യം ഓര്‍ക്ക­ണം.

രാഷ്ട്ര­ത്തിന്റെ ഐക്യ­ത്തിനും മത­സൗ­ഹാര്‍ദ്ദ­ത്തി­നും­വേണ്ടി ലീഗ് നല്‍കിയ സംഭാ­വന വില­പ്പെ­ട്ട­താ­ണ്. നന്മ­യുടെയും സൗഹാര്‍ദ്ദ­ത്തി­ന്റെയും പര്യാ­യ­മാണ് ലീഗ്, സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഒരു നപ­ടിയും ലീഗിന്റെ ഭാഗ­ത്തു­നി­ന്ന് ഇക്കാ­ല­മ­ത്രയും ഉണ്ടാ­യി­ട്ടി­ല്ല. അത് തന്നെ­യാണ് ലീഗിനെ അജ­യ്യ­ശ­ക്തി­യാ­ക്കി­മാ­റ്റു­ന്ന­ത്.
ലീഗ് ക്രിയാ­ത്മാ­ക­മായി പോകു­മ്പോള്‍ മറ്റു­ള്ള­വര്‍ നിഷേ­ധാ­ത്മക നില­പാ­ടാണ് സ്വീക­രി­ക്കു­ന്ന­ത്. ലീഗിന്റെ പോസി­റ്റീവ് ചിന്താ­ഗതി നാടിന്റെ പുരോ­ഗ­തിക്ക് വലിയ മുതല്‍കൂ­ട്ടാ­യി­ട്ടു­ണ്ട്. വിദ്യ­ഭ്യാസ മേഖ­ല­യിലും സാംസ്‌ക്കാ­രിക രംഗ­ത്തു­മെല്ലാം അതിന്റെ ഗുണം കാണാം.

വട­ക്കന്‍കേ­ര­ള­ത്തിന്റെ ചീഞ്ഞു­നാ­റുന്ന രാഷ്ട്രീ­യ­രീ­തിയെയാണ് ചിലര്‍ ഇങ്ങോട്ട് കൊണ്ടു­വ­രാ­ന്‍ ശ്രമി­ക്കുന്നത്, അവര്‍ സമു­ദാ­യ­ത്തിന് എന്തു­ചെ­യ്തു­വെന്ന് ചരിത്രം പരി­ശോ­ധി­ച്ചാല്‍ മന­സി­ലാ­വും. ഭീഷ­ണിയും കുപ്ര­ചാ­രവും കൊണ്ട് ലീഗിനെ തകര്‍ക്കാ­മെ­ന്നുള്ളക­ണ­ക്കു­കൂ­ട്ടല്‍ വ്യാമോഹം മാത്ര­മാ­ണ്. ആരെ­ങ്കിലും ഊതി­യാല്‍ പാറി­പോ­വുന്ന അപ്പൂ­പ്പന്‍ താടി­യല്ല മുസ്‌ലിം ലീഗ് ഇ.­അ­ഹ­മ്മദ് പറ­ഞ്ഞു. ലീഗിനെ നന്നാ­ക്കാന്‍ ശ്രമി­ക്കു­ന്ന­വര്‍ ആദ്യം സ്വയം നന്നാ­വു­ക­യാണ് വേണ്ട­തെന്നും അദ്ദേഹം കൂട്ടി­ച്ചേര്‍ത്തു.


യൂത്ത്‌ലീഗ് ജില്ലാ പ്രസി­ഡണ്ട് മൊയ്തീന്‍ കൊല്ല­മ്പാടി അധ്യ­ക്ഷത വഹി­ച്ചു. ജില്ലാ ജന­റല്‍ സെക്ര­ട്ടറി എ.­കെ.­എം.­അ­ഷ­റഫ് സ്വാഗതം പറ­ഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉപ­ഹാര സമര്‍പ്പണം നട­ത്തി. യൂത്ത്‌ലീഗ് സംസ്ഥാന പ്രസി­ഡണ്ട് പി.­എം.­സാ­ദി­ഖലി പ്രമേയ പ്രഭാ­ഷണം നട­ത്തി. അഡ്വ.­ഹ­മീ­ദ­ലി ഷംനാ­ട്, മുസ്‌ലിം ലീഗ് അസി.­സെ­ക്ര­ട്ടറി സിറാജ് ഇബ്രാഹിം സേഠ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസി­ഡണ്ട് സി.­ടി.­അ­ഹ­മ്മ­ദ­ലി, തമി­ഴ്‌നാട് ഘടകം നേതാവ് എച്ച്.­അ­ബ്ദുല്‍ ബാസി­ത്, മുസ്‌ലിം ജില്ലാ ട്രഷ­റര്‍ എ.­അ­ബ്­ദുര്‍ റഹ്മാന്‍, എന്‍.­എ.­നെ­ല്ലി­ക്കുന്ന് എം.­എല്‍.­എ, പി.­ബി.­അ­ബ്­ദുര്‍ റസാഖ് എം.­എല്‍.­എ, ചന്ദ്രിക ഡയ­റ­ക്ടര്‍ ഡോ.­പി.­എ.­ഇ­ബ്രാഹിം ഹാജി, സിദ്ദീ­ഖലി രങ്ങാ­ട്ടൂര്‍, ടി.­ഇ.­അ­ബ്ദു­ല്ല, കെ.­എം.­സി.സി നേതാവ് യഹ്‌യ തള­ങ്ക­ര, മെട്രോ മുഹ­മ്മദ് ഹാജി തു­ട­ങ്ങി­യവര്‍ സംസാ­രി­ച്ചു.

Keywords: Kasaragod, Youth League, E. Ahmed, Inauguration, Abdul Nasar Madani, Muslim League, High jack, Terrorism, L.D.F, Sachar Committee Report, Kerala Vartha, Malayalam News, Kerala, Police, Minister, MYL.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia