മഞ്ചേശ്വരം താലൂക്ക് ഓഫീസിനു വേണ്ടി ക്ഷേത്രവളപ്പിലെ മൈതാനം പിടിച്ചെടുക്കാന്‍ നീക്കമെന്നു പരാതി; ഹക്കൊത്തായ സമിതി സത്യാഗ്രഹത്തിനൊരുങ്ങുന്നു
Aug 26, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 26/08/2016) മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനു വേണ്ടി ക്ഷേത്രവളപ്പിലെ മൈതാനം കയ്യേറാന്‍ പഞ്ചായത്ത് അധികൃതര്‍ നീക്കം നടത്തുന്നുവെന്നാരോപിച്ച് സത്യാഗ്രഹത്തിന് ഒരുക്കം തുടങ്ങിയതായി ഐല മൈതാനം ഹക്കൊത്തായ സമിതി ഭാരവാഹികള് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. .
ഉപ്പള ഐല ശ്രീ ദുര്‍ഗ പരമേശ്വരി ക്ഷേത്രവളപ്പിലെ മൈതാനമാണ് മംഗല്‍പാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ വിശ്വാസികളെ അണിനിരത്തി സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും
ആഗസ്ത് 30ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സത്യാഗ്രഹം നടത്തുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഏറെ പ്രശസ്തമായ ഐല മൈതാനത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിരുന്നു.
ഇതിനെതിരെ ക്ഷേത്രത്തില്‍ നിന്നും നിവേദനം നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 100 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മൈതാനത്ത് പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. ഇതിനു പുറമെ എട്ട് പൂജകളും വെടിക്കെട്ടും ഐല മൈതാനത്ത് നടന്നു വരികയാണ്. എല്ലാ മാസം സംക്രമ ദിനങ്ങളിലും ഉത്സവകാലങ്ങളിലും മൈതാനത്ത് പൂജാ വിധികള്‍ നടക്കുന്നുണ്ട്. വിഷു ഉത്സവകാലത്ത് വെടിക്കെട്ടും ഉണ്ടാകാറുണ്ട്. പലതവണകളായി മൈതാനം ക്ഷേത്രത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസിന് കെട്ടിടം പണിയുന്നതിന് ദുര്‍ഗ പരമേശ്വരി ക്ഷേത്രത്തിന്റെ ഐല മൈതാനം പിടിച്ചെടുക്കാന്‍ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തിരിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
സത്യാഗ്രഹ സമരത്തില്‍ രാഷ്ട്രീയസാമൂഹികആധ്യാത്മിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഇക്കാര്യം വിശദീകരിക്കാന്‍ വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹക്കൊത്തായ സമിതി ഭാരവാഹികളായ ബെല്ലാരു നാരായണ ഷെട്ടി, ദിനേശ് ബൂഡാല്‍, കൊടിഞ്ഞായി നാരായണ ഷെട്ടി. സുകുമാര്‍, മജല്‍ ശങ്കരന്‍ ഷെട്ടി, സി എസ് കൃഷ്ണപ്പ ഐല, ആനന്ദ ബന്തിയോട് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Manjeshwaram, Temple, Office, Panchayath, Taluk, Struggle, Ground, Prss Club, Festival.