വീട്ടമ്മയെ കുത്തികൊന്ന പ്രതി വാട്ടര്‍ടാങ്കിന് മുകളില്‍ നിന്നും പിടിയിലായി
Feb 21, 2012, 16:30 IST
![]() |
| Madanan |
മടിക്കൈ കൂലോംറോഡിനടുത്ത് കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്ര കമാനത്തിനടുത്തുള്ള ഗള്ഫുകാരന് കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജിഷ(25)യാണ് ആണ് കഴിഞ്ഞ ദിവസം രാത്രി കൊലപ്പെട്ടത്.
കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി വ്യാപകമായ തെരച്ചല്‍ നടത്തിവരുന്നതിനിടയിലാണ് പ്രതിയെ വാട്ടര്‍ടാങ്കിന് മുകളില്‍ കണ്ടെത്തിയത്. യുവാവിന്റെ മൊബൈല്‍ഫോണ്‍ ബങ്കളം ടവറിന്റെ പരിധിയില്‍ കൊലനടന്നത് മുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും പല ഭാഗത്തും തെരച്ചല്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ വീടിന്റെ ടറസില്‍ കയറി പരിശോധിച്ചപ്പോഴാണ് വാട്ടര്‍ടാങ്കിന്റെ സമീപത്തായി മദനനെ പതുങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
പ്രതിയെ പിടികൂടിയ വിവരം കാട്ടുതീപോലെ പടര്‍ന്നതോടെ നൂറ് കണക്കിനാളുകള്‍ വീടിന് സമീപം തടിച്ചുകൂടുകയും പ്രതിയെ ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ പ്രതിയെ വാഹനത്തില്‍ കയറ്റി നീലേശ്വരം സി.ഐ സി.കെ.സുനില്‍ കുമാറിന് കൈമാറുകയായിരുന്നു. പ്രതിയെ കാണാന്‍ നൂറ് കണക്കിനാളുകള്‍ പോലീസ് സ്റ്റേഷന് പരിസരത്തും തടിച്ചുകൂടിയിരുന്നു. പ്രതി അവശനിലയിലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കൊലയ്ക്കുപയോഗിച്ച കത്തി നേരത്തെ ടീപ്പോയിക്ക് മുകളില്‍ നിന്നും കണ്ടെടുത്തിരുന്നു. യുവാവിന്റെ വസ്ത്രമടങ്ങുന്ന ബാഗ് കൂലോംറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ അറസ്റ്റ് ഉച്ചയ്ക്ക് രണ്ട് മണിയോടെ പോലീസ് രേഖപ്പെടുത്തി. മദനന് ബംഗാള്‍ സ്വദേശിയാണെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നെങ്കിലും സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ ഒറീസയിലെ കട്ടക്ക് ജില്ലയിലെ താമസക്കാരനാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
Keywords: kasaragod, Nileshwaram, House-wife, Stabbed
Also read
ജിഷയുടെ കൊലപാതകം ആസൂത്രിതമോ? ദുരൂഹതകള്‍ അഴിയുന്നു
യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി







