കാവല്‍ക്കാരനെ തലക്കടിച്ചു വീഴ്ത്തി കവര്‍ച്ചാ ശ്രമം നടത്തിയ മുഖ്യ പ്രതിക്ക് 4 വര്‍ഷം തടവ്
Apr 24, 2013, 19:35 IST
കാസര്‍കോട്: ഷോപ്പിംഗ് കോംപ്ലക്സിലെ കാവല്‍ക്കാരനെ തലക്കടിച്ചു വീഴ്ത്തി കവര്‍ചയ്ക്ക് ശ്രമിച്ചുവെന്ന കേസിലെ പ്രതിയെ നാലുവര്‍ഷത്തെ കഠിന തടവിനും 10,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം.
കാസര്‍കോട് തായലങ്ങാടി കണ്ടത്തില്‍ ഹൗസില്‍ ബി.വി ഖാലിദ് എന്ന ബാലന് ഖാലിദിനെ(47)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്. 2011 സെപ്തംബര്‍ 10 ന് പുലര്‍ചെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഡ്ലു പുതിയ ചൂരിയിലെ സി.എ. മുഹമ്മദ്കുഞ്ഞിയെയാണ് ഇയാള്‍ ആക്രമിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമായി ബൈക്കിലെത്തി തലക്കടിച്ചുവീഴ്ത്തിയെന്നാണ് കേസ്. മുഹമ്മദ്കുഞ്ഞി ബഹളം വെച്ചപ്പോള്‍ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസ കോടതിയില്‍ ഹാജരായി.
Keywords : Kasaragod, Case, Court, Accuse, Robbery, Thayalangadi, Khalid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.