കോളജ് ഡേക്കിടെ വിദ്യാര്‍ത്ഥിയെ കുത്തിയ 6 കേസുകളിലെ പ്രതി അറസ്റ്റില്‍
Apr 2, 2013, 12:47 IST
കാസര്‍കോട്: കോളജ് ഡേക്കിടെ വിദ്യാര്‍ത്ഥിയെ കുത്തിയ ഒരു പ്രതി കൂടി അറസ്റ്റില്‍. കുഡ്ലു ദുര്‍ഗ പരമേശ്വരി ക്ഷേത്ര റോഡിലെ ശരതിനെ (20) യാണ് കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് മണിക്ക് നെല്ലിക്കുന്ന് ലളിത കലാസദനം ഓഡിറ്റോറിയത്തില്‍ കോളജ് ഡേ പരിപാടി നടക്കുന്നതിനിടയിലാണ് വിദ്യാനഗര്‍ ത്രിവേണി കോളജിലെ വിദ്യാര്‍ത്ഥിയായ ചെര്‍ക്കളയിലെ ഷാനിബിനെ (21) ഒരു സംഘം കുത്തിപരിക്കേല്പിച്ചത്.
ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കൗമാരക്കാരനടക്കം മൂന്നൂപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ ശരത് ഐ.പി.സി 153 പ്രകാരമുള്ള അഞ്ച് വര്‍ഗീയ കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണ്. ശരതിനെ ചൊവ്വാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
Related News:
ഷാനിദ് വധശ്രമം: 2 കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റില്‍
ഷാനിദ് വധശ്രമകേസില്‍ രണ്ടു പേര് വലയില്‍
കോളജ് പരിപാടിക്കിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ് ഗുരുതരം

Keywords: Arrest, College, Accuse, Nellikunnu, Vidya Nagar, Case, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.