ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതരം, നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ പിടികൂടി
Oct 9, 2017, 15:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.10.2017) ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ പിടികൂടി. പടന്നക്കാട് നെഹ്റു കോളേജിന് സമീപത്തെ ദാമോദരന്‍- ശാന്ത ദമ്പതികളുടെ മകനും നീലേശ്വരത്തെ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയുമായ കെ വി ഷിജിത്ത് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുദൈവിനാ (20)ണ് ഗുരുതരമായി പരിക്കേറ്റത്. സുദൈവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 12 മണിയോടെ പടന്നക്കാട് ദേശീയപാതയിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി യുവാക്കള്‍ സഞ്ചരിക്കുകയായിരുന്നു ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷിജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ടാങ്കര്‍ ലോറിയെ കരിവെള്ളൂരില്‍ വെച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശരത്, സജിത്ത് എന്നിവര്‍ ഷിജിത്തിന്റെ സഹോദരങ്ങളാണ്.
Keywords: Kasaragod, Kerala, news, Friend, Accidental-Death, Youth, Student, Accounting student dies after Tanker hits bike; friend seriously injured