കലുങ്കിന് പാര്‍ശ്വഭിത്തിയില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
Aug 20, 2017, 11:32 IST
മൊഗ്രാല്‍:(www.kasargodvartha.com 20/08/2017) മൊഗ്രാലില്‍ വാഹനാപകടം തുടര്‍ക്കഥയാവുന്ന മൊഗ്രാല്‍ ദേശീയപാതയിലെ കൊപ്രബസാറില്‍ കള്‍വര്‍ട്ടിനും, കുഴിക്കും മുകളിലുള്ള പാര്‍ശ്വഭിത്തി തകര്‍ന്ന് ഒരു പതിറ്റാണ്ടായിട്ടും പുനര്‍നിര്‍മ്മിക്കാത്തത് വിദ്യാര്‍ത്ഥികളടക്കമുള്ള വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു. അപകട ഭീഷണി സംബന്ധിച്ചു നാട്ടുകാരും, സന്നദ്ധസംഘടനകളും ദേശീയപാത അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അതേസമയം കുമ്പള മാവിനക്കട്ടയിലെയും, പെര്‍വാഡിലെയും, കലുങ്കുകളുടെ സമാനമായ പരാതിയിന്മേല്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇത് കൊപ്രബസാര്‍ പ്രദേശവാസികളെ പ്രകോപിതരാക്കിയിട്ടുണ്ട്. ദേശീയപാതയില്‍ വാഹനാപകടം ഏറെയും നടന്നത് കൊപ്രബസാര്‍ കള്‍വര്‍ട്ടിനടുത്തായിട്ടാണ്. കഴിഞ്ഞ ആഴ്ച പോലും കാറുകള്‍ കൂട്ടിയിടിച്ചു വാഹനാപകടം ഇവിടെ സംഭവിച്ചിരുന്നു. പരിക്കേറ്റവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുമാണ്.
കള്‍വര്‍ട്ടിന് പാര്‍ശ്വഭിത്തി ഇല്ലാത്തത് കാരണം തൊട്ടടുത്ത മുഹ് യുദ്ദീന്‍ ജുമാമസ്ജിദിലേക്കും, മദ്രസയിലേക്കും, സ്‌കൂളിലേക്കും കാല്‍നടയായി പോവുന്ന വിദ്യാര്‍ത്ഥികള്‍ ഭീതിയോടെയാണ് നടന്നു നീങ്ങുന്നത്. ഇരുഭാഗങ്ങളില്‍ നിന്നുമായി വാഹനങ്ങള്‍ വന്നാല്‍ വഴിയാത്രക്കാര്‍ക്ക് മാറി നില്‍ക്കാന്‍ ഇവിടെ സ്ഥലമില്ല. പാര്‍ശ്വഭിത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ വേണ്ട അടിയന്തിരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Mogral, Accident, Hospital, Students, Masjid, Vehicles,Accident zone in Mogral Kopra Bazar