9 ലക്ഷം തട്ടിയ ക്ലര്‍ക്ക് മദ്യപിച്ച് ബൈക്കോടിക്കുന്നതിനിടെ അറസ്റ്റില്‍
Dec 16, 2012, 17:00 IST
കാസര്‍കോട്: ആശുപത്രി സൂപ്രണ്ടിന്റെ കള്ള ഒപ്പിട്ട് ഒമ്പത് ലക്ഷം രൂപ തട്ടിയെന്ന ആരോപണത്തിന് വിധേയനായ എല്‍.ഡി. ക്ലാര്‍ക്ക് മദ്യപിച്ച് ബൈക്കോടിച്ചതിന് അറസ്റ്റില്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എല്‍.ഡി. ക്ലര്‍ക്ക് ആലപ്പുഴ ചേര്‍ത്തല കണിച്ചുകുളങ്കര സ്വദേശി കെ. എബിയെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച രാത്രി വിദ്യാനഗറില്വെച്ചാണ് അറസ്റ്റ്. ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. കെ. നാരായണ നായിക്ക് എബിക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആര്.എസ്.ബി.വൈ. പദ്ധതിയില്‍ നിന്ന് ആശുപത്രി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് എബി കാസര്‍കോട് കോര്പറേഷന് ബാങ്ക് ശാഖയില്‍ നിന്ന് 9,04,875 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
13 ചെക്കുകള്‍ ഉപയോഗിച്ച് 2011 ആഗസ്റ്റുമുതല്‍ എബി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞദിവസം ആശുപത്രിയില്‍ ഓഡിറ്റിംഗ് നടന്നപ്പോഴാണ് പണം നഷ്ടടപ്പെട്ടവിവരം ആശുപത്രി സുപ്രണ്ട് ഡോ. നാരായണ നായിക്ക് അറിയുന്നത്. തുടര്‍ന്നാണ് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.
ഈയിടെ ആശുപത്രിയിലെ ഇ.എന്‍.ടി. ഡോക്ടര്‍ ജമാലുദ്ദീനെ കയ്യേറ്റംചെയ്യുകയും കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയാണ് എബി. ആ സംഭവത്തെതുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. മദ്യപിച്ചെത്തിയാണ് എബി ഡോക്ടറെ ഭീഷണിപ്പെടുത്തിയത്.

Keywords: Kasaragod, General-hospital, Police, Bike, Arrest, Liquor, Vidya Nagar, Bank, Kerala, Kasaragod, Fake Signature, Doctor, L.D. Clerk, Malayalam News, Kerala Vartha, Kasaragod Vartha