കടല്‍തീരത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ മദ്യവേട്ട; 64 പാക്കറ്റ് മദ്യം പിടികൂടി നശിപ്പിച്ചു
Jul 22, 2017, 11:45 IST
കാസര്‍കോട്: (www.kasargodvartha.com 22/07/2017) നെല്ലിക്കുന്ന് കസബ കടപ്പുറത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ മദ്യവേട്ട നടന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് കടപ്പുറത്തെ സുജാത, സുമ, സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സംഘം ചേര്‍ന്ന് മദ്യം പിടികൂടി നശിപ്പിച്ചത്.
180 മില്ലിലിറ്ററിന്റെ 64 പാക്കറ്റ് മദ്യമാണ് പിടികൂടിയത്. കടപ്പുറത്തെ ഒരു യുവാവ് ഓട്ടോറിക്ഷയില്‍ മദ്യം എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ത്രീകള്‍ കടപ്പുറത്തെത്തിയതോടെ യുവാവ് മദ്യം ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ കടന്നുകളയുകയായിരുന്നു.
സ്ത്രീകളെല്ലാം ചേര്‍ന്ന നടത്തിയ പരിശോധനയില്‍ കറുത്ത പ്ലാസ്റ്റിക് കവറിനുള്ളില്‍ സൂക്ഷിച്ച മദ്യം കണ്ടെത്തുകയായിരുന്നു. സ്ത്രീകള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസെത്തി മദ്യം കസ്റ്റഡിയിലെടുത്തു. പിന്നീട് എക്‌സൈസ് മദ്യം ഏറ്റെടുത്തു. കടപ്പുറത്ത് മദ്യവില്‍പന പതിവായതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
മദ്യപാനികളുടെ ശല്യവും പരാക്രമങ്ങളും മൂലം പ്രദേശവാസികള്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. പോലീസും എക്‌സൈസും ഇവിടെ പരിശോധന നടത്താറുണ്ടെങ്കിലും ഇവര്‍ പോയ ശേഷം വീണ്ടും മദ്യം വില്‍ക്കുന്നു. ഒരു ദിവസം മാത്രം 100 പാക്കറ്റ് മദ്യം കസബ കടപ്പുറത്ത് വിറ്റഴിക്കുന്നുണ്ട്.
കര്‍ണാടകയില്‍ ഇതിന്റെ വിപണി വില 45 രൂപയാണ്. 100 രൂപയ്ക്കാണ് കടപ്പുറത്ത് വില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നെല്ലിക്കുന്ന് കടപ്പുറത്തും കീഴൂര്‍ കപ്പുറത്തും മദ്യവില്‍പനയ്‌ക്കെതിരെ സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Liquor, Women, Youth, Auto Rickshaw, Custody, News, 64 Packet liquor seized.