city-gold-ad-for-blogger

തേജസ്വിനിയില്‍ തിരയിളക്കം; 40 കുരുന്നുകള്‍ നീന്തല്‍ക്കാരായി

തേജസ്വിനിയില്‍ തിരയിളക്കം; 40 കുരുന്നുകള്‍ നീന്തല്‍ക്കാരായി
നീലേശ്വരം: തേജസ്വിനിയിലെ കൊച്ചോളങ്ങളെ കീറിമുറിച്ച് കിനാനൂര്‍- കരിന്തളം വടക്കെ പുലിയനൂരിലെ 40 കുരുന്നുകള്‍ നീന്തല്‍ക്കാരായി. സായാഹ്നങ്ങളെ ശബ്ദ മുഖരിതമാക്കി രണ്ടാഴ്ചക്കാലം പുഴയുടെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ജനകൂട്ടത്തെ സാക്ഷിയാക്കിയാണ് നീന്തല്‍ പരിശീലനം സാഹസീയകമായി പൂര്‍ത്തിയാക്കിയത്.

പുലിയനൂര്‍ ജനശക്തി പുരുഷ സ്വയംസഹായസംഘം, ബാലസംഘം യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെയാണ് കുട്ടികള്‍ പരിശീലനം നേടിയ്. തുടക്കത്തില്‍ വെള്ളത്തിലിറങ്ങാന്‍ മടിച്ച് നിന്നവര്‍ രണ്ടാഴ്ചത്തെ പരിശീലനത്തിന്റെ സമാപനത്തില്‍ തേജസ്വിനിയുടെ ഇരുകരകളിലേക്കും നീന്തിക്കയറിയത് കണ്ടുനിന്നവരെ ആശങ്കയിലാഴ്ത്തി. 28 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമാണ് ഈ സാഹസീക പരിശീലനത്തില്‍ ആദ്യാവസാനം പങ്കെടുത്തത്. പരിശീലനത്തിന് ലിജ നേതൃത്വം നല്‍കി. ഒപ്പം നാട്ടിലെ സ്ത്രീകളും പുരുഷന്മാരും.

തേജസ്വിനിക്കരയില്‍ നടന്ന പരിശീലന സമാപനം പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷമണന്‍ ഉദ്ഘാടനം ചെയ്തു. വി.വി.വെള്ളുങ്ങ അദ്ധ്യക്ഷനായി. എം.അച്യുതന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പാറക്കോല്‍ രാജന്‍, ഒ.എം.ബാലകൃഷ്ണന്‍, എം.ചന്ദ്രന്‍, ഒ.എം.സുകുമാരന്‍, എം.വി.രതീഷ്, കെ.വി.രാജേന്ദ്രന്‍, പി.എം.രാജന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Children, Swimming, Nileshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia